| Wednesday, 23rd July 2025, 1:10 pm

ഞാനും സിബിയുമാണ് ആ ജനറേഷനില്‍ കുറെ കരയിപ്പിക്കുന്ന സിനിമകള്‍ ചെയ്തത്: കമല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാല്‍പ്പത് വര്‍ഷകാലമായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന സംവിധായകനാണ് സിബി മലയില്‍.
ഇപ്പോള്‍ അദ്ദേഹത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ കമല്‍.

കരയിപ്പിക്കുമ്പോഴും ഹൃദയത്തില്‍ തട്ടി കരയിപ്പിക്കുക എന്നത് സിബി മലയില്‍ എന്ന സംവിധായകന്റെ ഒരു പ്രത്യേകതയാണെന്ന് അദ്ദേഹം പറയുന്നു. കാണികളെ കരയിപ്പിക്കുന്ന സിനിമകള്‍ താനും സിബിയും ഒരുപാട് ചെയ്തിട്ടുണ്ടെന്നും അതേസമയം പല ഴോണറുകളും തങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ടെന്നും കമല്‍ പറയുന്നു. തങ്ങള്‍ തമ്മില്‍ ഒരു ഹെല്‍ത്തി കോമ്പറ്റീഷനാണ് ഉണ്ടായിരുന്നതെന്നും ശക്തരായ തിരക്കഥാകൃത്തുകളെ ലഭിച്ചുവെന്നതാണ് സിബിക്ക് കിട്ടിയ ഏറ്റവും വലിയ ഗുണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു കമല്‍.

‘സിബിയുടെ ഒരു പ്രത്യേകതയാണ് കരയിപ്പിക്കുമ്പോഴും ഹൃദയത്തില്‍ തട്ടി കരയിപ്പിക്കുക എന്നത്. അത് വലിയ കാര്യമാണ്. ഒരുപാട് കരയിക്കുന്ന സിനിമകള്‍ ഞാനും ചെയ്തിട്ടുണ്ട്. മലയാള സിനിമയില്‍ ഞങ്ങളുടെ ജനറേഷനില്‍ ഏറ്റവും കൂടുതല്‍ കരയുന്ന സിനിമകള്‍ ചെയ്തത് ഞാനും സിബിയും തന്നെയായിരിക്കും. അതേസമയം ചിരിക്കുന്ന സിനിമകളും, റൊമാന്റിക് സിനിമകളും ചെയ്തിട്ടുണ്ട്. അങ്ങനെ എല്ലാ ഴോണറുകളിലുമുള്ള സിനിമകള്‍ ചെയ്തിട്ടുണ്ട് എന്നതാണ് സിബിയുടെ ഒരു പ്രത്യേകതയായിട്ട് ഞാന്‍ കാണുന്നത്.

ഞങ്ങള്‍ തമ്മില്‍ അങ്ങനെ കോമ്പറ്റീഷനുണ്ടെന്ന് പറയാന്‍ പറ്റില്ല. പിന്നെ ഒരു ഹെല്‍ത്തി കോമ്പറ്റീഷന്‍ ഉണ്ടല്ലോ. അത് കാലഘട്ടത്തിന്റെ ഒരു പ്രത്യേകതയാണ്. സത്യന്‍, സിബി, കമല്‍ എന്നൊരു കോമ്പോ ആ ജനേറേഷനില്‍ ഉണ്ടായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്.

ഒരുപാട് ശക്തരായ എഴുത്തുക്കാരുടെ ബാക്ക് അപ് ഉണ്ടായിരുന്നു എന്നതാണ് സിബിക്ക് കിട്ടിയ വിലിയൊരു ഗുണം. ഒരു പക്ഷേ എന്നെക്കാള്‍ കൂടുതല്‍ മികച്ച തിരക്കഥകള്‍ കിട്ടിയത് സിബിക്കാണ്. പക്ഷേ ആ തിരക്കഥകളെ കൈയൊതുകത്തോട് കൂടി ചെയ്യാനും, തിരക്കഥാകൃത്ത് എന്താണ് വിചാരിക്കുന്നത് അതിനേക്കാള്‍ മനോഹരമായി സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ കഴിയുക എന്നതും വലിയ കാര്യമാണ്,’ കമല്‍ പറയുന്നു.

Content Highlight: Kamal talks about director Sibi malayil

We use cookies to give you the best possible experience. Learn more