| Wednesday, 2nd November 2016, 1:08 pm

ഗൗതമിയുമായി വേര്‍പിരിയുന്നതില്‍ വേദനയില്ല: ലോകത്തിലെ തന്നെ ഏറ്റവും ഭാഗ്യമുള്ള അച്ഛന്‍ താനെന്നും കമല്‍ഹാസന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗൗതമിക്ക് സുഖവും ആശ്വാസവും നല്‍കുന്ന ഏതു കാര്യത്തിലും ഞാന്‍ സന്തോഷവാനാണ്. എന്റെ വികാരങ്ങള്‍ക്ക് അവിടെ ഒരുവിലയുമില്ല.


കമല്‍ഹാസനുമായി ഗൗതമി വേര്‍പിരിയുന്നു എന്ന വാര്‍ത്ത ഞെട്ടലോടെയാണ് സിനിമാ ലോകം കേട്ടത്. പതിമൂന്ന് വര്‍ഷം നീണ്ടു നിന്ന ജീവിതം അവസാനിപ്പിക്കുന്നതായി ഗൗതമി തന്നെയാണ് ഇന്നലെ അറിയിച്ചത്.

എന്നാല്‍ വേര്‍പിരിയല്‍ വാര്‍ത്തയെ കുറിച്ച് കമല്‍ഹാസനും പ്രതികരിച്ചു. വേര്‍പിരിയാനുള്ള ഗൗതമിയുടെ തീരുമാനത്തില്‍ തനിക്ക് ഒട്ടും വേദനയില്ലെന്നും എവിടെയായാലും ഗൗതമിയും സുബ്ബുവും സന്തോഷമായിരുന്നാല്‍ മതിയെന്നും കമല്‍ഹാസന്‍ പറഞ്ഞു.

ഗൗതമിക്ക് സുഖവും ആശ്വാസവും നല്‍കുന്ന ഏതു കാര്യത്തിലും ഞാന്‍ സന്തോഷവാനാണ്. എന്റെ വികാരങ്ങള്‍ക്ക് അവിടെ ഒരുവിലയുമില്ല. ഗൗതമിയുടെ ഈ തീരുമാനം അംഗീകരിക്കുന്നു. ഗൗതമിയും മകള്‍ സുബ്ബുവും സന്തോഷത്തോടെ ഇരിക്കണം. അവര്‍ക്ക് ജീവിതത്തിലെ എല്ലാ ആശംസകളും നേരുകയാണെന്നും കമല്‍ഹാസന്‍ പറഞ്ഞു.


വേര്‍പിരിയാനായി തീരുമാനിച്ചെങ്കിലും എന്ത് ആവശ്യങ്ങള്‍ക്കും അവര്‍ക്കൊപ്പം ഏതു സമയത്തും ഞാന്‍ ഉണ്ടാകും. ശ്രുതി, അക്ഷര, സുബ്ബുലക്ഷ്മി ഈ മൂന്നുമക്കളാല്‍ അനുഗ്രഹീതനാണ് താന്‍.


വേര്‍പിരിയലിനെ കുറിച്ച് ഹൃദയഭേദകം എന്നായിരുന്നു ഗൗതമി പ്രതികരിച്ചത്. പതിമൂന്നുവര്‍ഷമായി തങ്ങള്‍ ഒരുമിച്ചായിരുന്നെന്നും എന്റെ ജീവിതത്തില്‍ ഇതുവരെ ഞാന്‍ എടുത്തിട്ടുള്ളതില്‍ ഏറ്റവും ദു:ഖരമായ തീരുമാനമാണ് ഇതെന്നും ഗൗതമി പറഞ്ഞിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more