| Sunday, 3rd May 2020, 9:17 pm

കമ്മ്യൂണിസം എന്നാല്‍ അതില്‍ എല്ലാം ഉള്‍ക്കൊള്ളുന്നു; വിജയ് സേതുപതിയുടെ ചോദ്യത്തിന് കമല്‍ഹാസന്റെ ഉത്തരം; വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ എറ്റവും ചര്‍ച്ചയായിരിക്കുന്നത് കമല്‍ഹാസനും വിജയ് സേതുപതിയും തമ്മിലുള്ള അഭിമുഖമാണ്.
തലൈവന്‍ ഇരുക്കിന്‍ട്രാന്‍ എന്ന പേരില്‍ ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റിലാണ് വിജയ് സേതുപതിയോട് കമല്‍ഹാസന്‍ സംസാരിച്ചത്.

കമല്‍ഹാസന്റെ രാഷ്ട്രീയത്തെ കുറിച്ചും വിജയ് സേതുപതി ചോദ്യം ചോദിച്ചിരുന്നു. സാര്‍, നിങ്ങളുടെ രാഷ്ട്രീയപ്രവേശനം ഞാന്‍ വ്യക്തിപരമായി ഹൃദയം കൊണ്ടാണ് സ്വീകരിക്കുന്നത്. കാരണം ഇത്രവര്‍ഷം നിങ്ങള്‍ സിനിമയോട് കാണിച്ച സ്‌നേഹവും ആത്മാര്‍ഥതയും നിങ്ങള്‍ രാഷ്ട്രീയത്തിലും കാണിക്കുമെന്ന് ഉറപ്പാണ് എന്നാണ് കമലിന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് വിജയ് സേതുപതി പറഞ്ഞത്.

മക്കള്‍ നീതി മയ്യം എന്നു പാര്‍ട്ടിക്ക് പേരിടാന്‍ ഉള്ള കാരണമെന്താണെന്ന ചോദ്യത്തിന് കമല്‍ഹാസന്റെ മറുപടി ഇപ്പോള്‍ വൈറലായിട്ടുണ്ട്. കമ്മ്യൂണിസം എന്നു പറയാറില്ലേ. അതില്‍ എല്ലാം ഉള്‍ക്കൊള്ളുന്നു എന്നും അര്‍ഥമുണ്ട്. കമ്മ്യൂണ്‍ എന്ന പദം നോക്കൂ. കമ്മ്യൂണിറ്റി.. കൂട്ടം. ഹിന്ദു കമ്മ്യൂണിറ്റി, ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി, മുസ്‌ലിം കമ്മ്യൂണിറ്റി, ചെട്ടിയാര്‍ കമ്മ്യൂണിറ്റി.. അങ്ങനെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന കൂട്ടം. അതില്‍ തന്നെ നീതിക്കായി നില്‍ക്കണം. അങ്ങനെയാണ് മക്കള്‍ നീതി മയ്യം എന്ന പേരിലേക്ക് എത്തിയത് എന്നാണ് കമല്‍ പറഞ്ഞത്.

സമകാലിക വിഷയങ്ങളും ചര്‍ച്ചയില്‍ കടന്നുവന്നു. കൊവിഡ് ലോക്ഡൗണ്‍ നീണ്ടുപോയാല്‍ എത്ര പേര്‍ പട്ടിണിയിലാകുമെന്നതാണ് വലിയ ഭയം, സാധാരണക്കാര്‍ ഇതിനെ എങ്ങനെ നേരിടും എന്ന ചോദ്യത്തിന് ജീവിതവും ഉപജീവനവും ഒന്നായ സാധാരണക്കാര്‍ നേരിട്ട പ്രതിസന്ധിയിലാണ് താന്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ചത് എന്നായിരുന്നു കമല്‍ഹാസന്റെ മറുപടി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

Latest Stories

We use cookies to give you the best possible experience. Learn more