| Sunday, 30th November 2025, 11:45 am

കേരളം എന്ന് മഞ്ജുവിനെ ശ്രദ്ധിച്ച് തുടങ്ങിയോ അപ്പോള്‍ മുതല്‍ ഞാനും ശ്രദ്ധിച്ച് തുടങ്ങി: കമല്‍ ഹാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കേരളം എന്ന് മഞ്ജു വാര്യറെ ശ്രദ്ധിച്ച് തുടങ്ങിയോ അന്ന് താനും അവരെ ശ്രദ്ധിച്ച് തുടങ്ങിയെന്ന് നടന്‍ കമല്‍ഹാസന്‍. കേരളം ശ്രദ്ധിക്കുന്നതെല്ലാം താനും ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലയാള മനോരമയുടെ ഹോര്‍ത്തൂസ് വേദിയില്‍ സംസാരിക്കുകയായിരുന്നു കമല്‍ഹാസന്‍. പരിപാടിയില്‍ കേരളത്തെ കുറിച്ചും ഭാഷകളോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ചും അദ്ദേഹം സംസാരിക്കുകയുണ്ടായി.

Kamal haasan/ Malayala manorama/ Hortus

‘ഞാന്‍ എപ്പോഴും കേരളത്തിന്റെ ഒരു പ്രേക്ഷകനാണ്. അങ്ങനെ കണ്ടതാണ് മഞ്ജുവിനെയും. ‘ഇതാരാണ്’ എന്ന് ചോദിക്കുന്നതാണ് ഒരു കലാകരനെ കുറിച്ച് കേള്‍ക്കാവുന്ന ഏറ്റവും മികച്ച ചോദ്യം. മലയാളികള്‍ മഞ്ജുവിനെ ശ്രദ്ധിച്ച് തുടങ്ങിയത് മുതല്‍ ഞാനും മഞ്ജുവിനെ ശ്രദ്ധിക്കുന്നുണ്ട്. മഞ്ജുവിന് തമിഴ് വായിക്കാനും എഴുതാനും അറിയാം. പക്ഷേ എനിക്ക് മലയാളം വായിക്കാനറിയില്ല,’ കമല്‍ ഹാസന്‍ പറയുന്നു.

കമല്‍ ഹാസന്റെ മകള്‍ ശ്രുതി ഹാസന്‍ ഒരു അഭിമുഖത്തില്‍ കമല്‍ ഹാസന് അപര്‍ണ സെന്നിനോട് ഉണ്ടായ പ്രണയത്തെ കുറിച്ച് പറയുകയുണ്ടായിരുന്നു. ആ ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു.

അപര്‍ണ സെന്നിനോടുള്ള പ്രണയത്താലാണ് ബംഗാളി ഭാഷ പഠിച്ചത് എന്ന് കമലഹാസന്‍ സമ്മതിച്ചു. എന്നാല്‍ പ്രണയിക്കാന്‍ ഭാഷ പഠിക്കേണ്ടതില്ലെന്നും അപര്‍ണ വളരെ നല്ല കലാകാരി ആണെന്നും അവരോട് എന്നും പ്രണയമാണെന്നും കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു. അത് അവരുടെ സൗന്ദര്യം കണ്ട് മാത്രമല്ലെന്നും അവരുടെ ബുദ്ധിയോടും കലയോടുമാണെന്നും അദ്ദേഹം പറഞ്ഞു.

മലയാളം താന്‍ ഉറ്റു നോക്കുന്ന ഭാഷയും നാടുമാണെന്നും കേരളത്തിലേക്ക് വരുമ്പോഴൊക്കെ തനിക്ക് തിരിച്ച് വീട്ടിലെത്തിയ പോലെയാണ് തോന്നാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇവിടെയല്ല ജനിച്ചതെങ്കിലും കേരളത്തിലേക്ക് തന്നെ അടുപ്പിക്കുന്ന എന്തോ ഇവിടെയുണ്ടെന്നും കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

Content highlight: Kamal Haasan says that he too started paying attention to Manju Warrier when he started paying attention to her in Kerala

We use cookies to give you the best possible experience. Learn more