ഇന്ത്യന്‍ സിനിമയുടെ എന്‍സൈക്ലോപീഡിയ എന്നറിയപ്പെടുന്ന നടനാണ് കമല്‍ ഹാസന്‍. ബാലതാരമായി സിനിമയിലേക്കെത്തിയ കമല്‍ ഹാസന്‍ സിനിമാലോകത്ത് പകര്‍ന്നാടാത്ത വേഷങ്ങളോ സ്വന്തമാക്കാത്ത പുരസ്‌കാരങ്ങളോ ബാക്കിയില്ല. ക്യാമറക്ക് പിന്നിലും സകല മേഖലയിലും തന്റെ കയ്യൊപ്പ് പതിപ്പിക്കാനും കമല്‍ ഹാസന് സാധിച്ചു.
കമല്‍ ഹാസന്‍ Photo: Screen grab/ Gobinath
ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ രജിനികാന്തുമൊത്ത് കമല്‍ ഹാസന്‍ ഒന്നിക്കുന്ന ചിത്രത്തിന്റെ ഗ്ലിംപ്‌സ് കഴിഞ്ഞദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. 48 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന്റെ ഗ്ലിംപ്‌സിന് വന്‍ വരവേല്പാണ് ലഭിച്ചത്. നെല്‍സണാണ് ഈ പ്രൊജക്ട് സംവിധാനം ചെയ്യുന്നത്. ഒരുപാട് കാലത്തിന് ശേഷം രജിനിയുമൊത്ത് സിനിമ ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് കമല്‍ ഹാസന്‍.
‘ഈ പ്രൊമോയുടെ ഷൂട്ടിന്റെ സമയത്ത് എല്ലാവര്‍ക്കും വലിയ സന്തോഷമായിരുന്നു. ബ്രേക്കിന്റെ സമയത്ത് കാരവനില്‍ ഇരിക്കാന്‍ പലരും ആവശ്യപ്പെട്ടെങ്കിലും ഞങ്ങള്‍ അത് ചെയ്തില്ല. ഒരുപാട് കാലത്തിന് ശേഷമാണ് ഞങ്ങള്‍ ഒരു സിനിമയുടെ സെറ്റില്‍ ഒരുമിച്ച് ഇരിക്കുന്നത്. ഞങ്ങള്‍ ആകെ ഒന്നിച്ചെത്തുന്നത് ഏതെങ്കിലും പബ്ലിക് ഫങ്ഷന് മാത്രമാണ്.
ഈ കാരവന്‍ സിസ്റ്റത്തെക്കുറിച്ച് നമ്മള്‍ ഒന്നുകൂടി ചിന്തിക്കണം. കോസ്റ്റിയൂം മാറ്റാനും റെസ്റ്റ്‌റൂം ഉപയോഗിക്കാനും കാരവന്‍ അത്യാവശ്യമാണ്. പക്ഷേ ഇപ്പോള്‍ ഒരു സെറ്റില്‍ 40-50 കാരവന്‍ കാണാനാകും. അത് എനിക്ക് ചെറിയ ഷോക്ക് നല്‍കാറുണ്ട്. ഹോളിവുഡിലെ എന്റെ ഒരു ഫ്രണ്ട് പറഞ്ഞത് അവിടെയെല്ലാം ഇത്രയും കാരവന്‍ ഉപയോഗിക്കാറില്ല എന്നാണ്. സ്റ്റുഡിയോയിലെ സൗകര്യങ്ങള്‍ കുറച്ചുകൂടി അപ്‌ഗ്രേഡ് ചെയ്ത് കാരവന്റെ എണ്ണം കുറക്കാന്‍ ശ്രമിക്കേണ്ടതുണ്ട്,’ കമല്‍ ഹാസന്‍ പറയുന്നു.
നെല്‍സണ്‍ ഈ പ്രൊജക്ടിന്റെ വണ്‍ലൈന്‍ പറഞ്ഞതും തങ്ങള്‍ ഓക്കെ പറഞ്ഞെന്ന് കമല്‍ ഹാസന്‍ പറയുന്നു. സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കാന്‍ നെല്‍സണ് ആവശ്യത്തിന് സമയം നല്‍കുന്നുണ്ടെന്നും ആ സമയത്ത് മറ്റ് ജോലികള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കല്‍ക്കി 2ന്റെ ഷൂട്ടും തമിഴ്‌നാട് ഇലക്ഷനും കാരണം കുറച്ചുകാലത്തേക്ക് താന്‍ ബിസിയാണെന്നും കമല്‍ ഹാസന്‍ പറഞ്ഞു.
കമല്‍ ഹാസന്‍ Photo: Screen grab/ Hollywood Reporter India
അന്‍പറിവ് ടീമിനൊപ്പമുള്ള ചിത്രത്തിന്റെയും സിബി ചക്രവര്‍ത്തി സംവിധാനം ചെയ്യുന്ന തലൈവര്‍ 173ന്റെ ഷൂട്ടും പാരലലായി നടത്താനാണ് പ്ലാനെന്നും അദ്ദേഹം പറയുന്നു. ഷൂട്ടിങ്ങിന്റെ ദിവസങ്ങളുടെ എണ്ണം കുറക്കാനും തങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും 100- 200 ദിവസമൊക്കെയാണ് ഷൂട്ടെന്നും അത് 70-80 ദിവസത്തേക്ക് കുറക്കാന്‍ ആലോചനയുണ്ടെന്നും കമല്‍ ഹാസന്‍ പറഞ്ഞു.
Content Highlight: Kamal Haasan saying that we should reconsider about Caravan system
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ