| Thursday, 21st August 2025, 3:44 pm

എന്നെ കംഫര്‍ട്ടബിളാക്കാന്‍ വേണ്ടി അവര്‍ ഷൂട്ട് വരെ നിര്‍ത്തിവെച്ചു: കല്യാണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകളായി സിനിമയിലേക്ക് കടന്നുവന്ന താരമാണ് കല്യാണി പ്രിയദര്‍ശന്‍. തെലുങ്ക്, തമിഴ് ഭാഷകളിലൂടെ സിനിമയിലെത്തിയ നടി വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് ചുവടുവെച്ചു. ചുരുങ്ങിയ സിനിമകള്‍കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടാന്‍ കല്യാണിക്ക് കഴിഞ്ഞിട്ടുണ്ട്.

കല്യാണി പ്രധാനവേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്ര. സൂപ്പര്‍ഹീറോ ചിത്രമായി ഒരുങ്ങുന്ന സിനിമയെ കുറിച്ച് വന്‍ പ്രതീക്ഷയാണ് സിനിമാ ലോകത്തിന്. ഇപ്പോള്‍ ലോകയെ കുറിച്ച് സംസാരിക്കുകയാണ് കല്യാണി.

‘എനിക്ക് കഥ വിവരിച്ച് തന്നപ്പോള്‍ മുഴുവന്‍ സ്‌ക്രിപ്റ്റും വായിച്ചു. തിരക്കഥയില്‍ തന്നെ എനിക്ക് സിനിമയുടെ ഫീലിങും വിഷനുമൊക്കെ മനസിലാക്കാന്‍ കഴിഞ്ഞു. തമിഴ് സിനിമയില്‍ വരുന്നത് പോലെ സൗണ്ട് എഫക്ട് വെച്ചിട്ടല്ല ഡൊമനിക് കഥ നറേറ്റ് ചെയ്തത്,’ കല്യാണി പറയുന്നു.

സിനിമയില്‍ ആക്ഷന്‍ സീനുകള്‍ ചെയ്യുമ്പോഴുള്ള അനുഭവവും കല്യാണി പങ്കുവെച്ചു. സിനിമയില്‍ ആക്ഷന്‍ സീനുകള്‍ ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ഒരാള്‍ ആദ്യമായിട്ട് ഫൈറ്റ് ചെയ്യുന്നതാണെങ്കില്‍ കാണുമ്പോള്‍ മനസിലാകുമെന്നും നടി പറയുന്നു.

‘ഫൈറ്റ് ചെയ്യുമ്പോള്‍ കംഫര്‍ട്ടബിളാകാന്‍ ഒരു ട്രെയിനിങ് ചെയ്തിരുന്നു. സൂപ്പര്‍ ഹീറോ ആക്ഷന്‍ എന്ന് പറയുന്നത് വേറെ സംഭവമാണ്. ഹൈറ്റില്‍ നിന്ന് ചാടുന്നതും പറക്കുന്നതുമൊക്കെ ഉണ്ട്. ഞങ്ങളുടെ ആക്ഷന്‍ കൊറിയോഗ്രാഫര്‍ ഒരു ഫ്രഞ്ചുകാരനായിരുന്നു. പുള്ളിയുടെ ടീമാണ് എന്നെ ട്രെയിന്‍ ചെയ്തത്. എല്ലാവരും സപ്പോര്‍ട്ടിവായിരുന്നു. എന്നെ കംഫര്‍ട്ടബിളാക്കാന്‍ വേണ്ടി അവര്‍ ഷൂട്ട് വരെ നിര്‍ത്തിയിട്ടുണ്ട്. അവരുടെ പിന്തുണ ഇല്ലെങ്കില്‍ എനിക്ക് ചെയ്യാന്‍ പറ്റില്ലായിരുന്നു,’ കല്യാണി പ്രിയദര്‍ശന്‍ പറയുന്നു.

Content Highlight: Kalyani talks about the movie Lokah Chapter One Chandra and the action scenes

We use cookies to give you the best possible experience. Learn more