2024 ല്‍ പുറത്തിറങ്ങിയ ഗിരീഷ് എ.ഡി ചിത്രം പ്രേമലുവിലൂടെ സൗത്ത് ഇന്ത്യയില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് മമിത ബൈജു. കീര്‍ത്തീശ്വരന്‍ സംവിധാനം ചെയ്ത ഡ്യൂഡില്‍ പ്രദീപ് രംഗനാഥന്റെ നായികയായെത്തിയ താരത്തിന് വലിയ സ്വീകാര്യതയാണ് തമിഴ്‌നാട്ടില്‍ ലഭിക്കുന്നത്. വിജയ് യുടെ അവസാന ചിത്രമായ ജന നായകനിലും താരം സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന ജെ.എഫ്.ഡബ്ല്യൂ മൂവി അവാര്‍ഡ്‌സില്‍ ഡ്യൂഡിലെ പ്രകടനത്തിന് മമിതക്ക് മികച്ച നടിക്കുളള അവാര്‍ഡ് ലഭിച്ചിരുന്നു.
കല്ല്യാണി പ്രിയദര്‍ശനും മമിത ബൈജുവും. Photo: DNA/ Actor vijay Team
അവാര്‍ഡ് നല്‍കാനായെത്തിയത് ലോകഃ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന കല്ല്യാണി പ്രിയദര്‍ശനായിരുന്നു. അവാര്‍ഡ് നല്‍കിയ ശേഷം കല്ല്യാണി മമിതയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
‘മമിതക്ക് മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചതിലും അത് നല്‍കാനായാതിലും എനിക്ക് ഒരുപാട് അഭിമാനം തോന്നുന്നു. അവാര്‍ഡ് നല്‍കാന്‍ വേണ്ടി എന്നെ വിളിച്ചപ്പോള്‍ സന്തോഷം കൊണ്ട് ഞാനിരുന്നിടത്ത് നിന്നും എഴുന്നേറ്റ് ചാടുകയായിരുന്നു. തമിഴില്‍ മമിത മികച്ച പ്രകടനം കാഴ്ച്ച വെക്കുന്നത് കാണുമ്പോള്‍ ഒരുപാട് സന്തോഷമുണ്ട്. അടുത്ത പടത്തിനായി എല്ലാവരെയും പോലെ ഞാനും കാത്തിരിക്കുകയാണ്,’ കല്ല്യാണി പറയുന്നു.
താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും സ്വീറ്റായിട്ടുള്ള ജെനുവിനായിട്ടുള്ള ആളാണ് മമിതയെന്നും അവള്‍ നൃത്തം ചെയ്യുമ്പോള്‍ താന്‍ കണ്ണെടുക്കാതെ നോക്കിനില്‍ക്കാറുണ്ടെന്നും താരം പറഞ്ഞു. ഡ്യൂഡിലെ ഗാനരംഗം പലതവണ കണ്ടിട്ടുണ്ടെന്നും അഭിനയിക്കുമ്പോള്‍ മമിതക്കുള്ള പോലെ ആത്മവിശ്വാസം തനിക്കും കിട്ടിയിരുന്നെങ്കില്‍ എന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
ജന നായകന്‍. Photo: SIIMA/ X.com
2017 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഹലോയിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച അഭിനേത്രിയാണ് കല്ല്യാണി. പിന്നീട് മലയാള ചിത്രങ്ങളിലൂടെ ശ്രദ്ധേയായ താരം ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്രയിലൂടെ രാജ്യത്തുടനീളം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് ശേഷം രണ്‍വീര്‍ സിങ് നായകനാകുന്ന സോമ്പി ത്രില്ലര്‍ ചിത്രം പ്രളയിലേക്ക് കല്ല്യാണിയെ കാസ്റ്റ് ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. ലോകഃയുടെ രണ്ടാം ഭാഗത്തിലും കല്ല്യാണിയുടെ കഥാപാത്രം നീലിയുണ്ടാകുമെന്ന് താരം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.
മറുവശത്ത് വമ്പന്‍ പ്രൊജക്ടുകളാണ് മമിതയുടെതായി വരാനിരിക്കുന്നത് മലയാളത്തില്‍ ഗിരീഷ് എ.ഡിയുടെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനാകുന്ന ബത്‌ലഹേം കുടുംബ യൂണിറ്റിന് പുറമെ തമിഴില്‍ വിജയ്, സൂര്യ, ധനുഷ്, ശിവകാര്‍ത്തികേയന്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് താരത്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍.
Content Highlight: Kalyani Priyadarshan talks about Mamitha Baiju in Tamilnadu award show
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ