മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് കല്യാണി പ്രിയദര്‍ശന്‍. കല്യാണിയുടേതായി തിയേറ്ററില്‍ എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഓടും കുതിര ചാടും കുതിര. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ഒരൊറ്റ ചിത്രത്തിലൂടെ തന്റെ സംവിധാനത്തിലെ കഴിവ് തെളിയിച്ച അല്‍ത്താഫ് സലിമാണ് ഈ സിനിമയും സംവിധാനം ചെയ്തത്.
ഇപ്പോള്‍ അല്‍ത്താഫിനെ കുറിച്ച് പറയുകയാണ് കല്യാണി. അല്‍ത്താഫ് ഷൂട്ടിനിടയിലൊന്നും തന്നോട് അധികം മിണ്ടിയിട്ടില്ലെന്നും കഥ ബ്രീഫ് ചെയ്യാന്‍ വേണ്ടി മാത്രമാണ് ഇതുവരെ സംസാരിച്ചിട്ടുള്ളതെന്നും നടി പറയുന്നു.
‘നമ്മള്‍ പെര്‍ഫോം ചെയ്യുമ്പോള്‍ ആദ്യം അദ്ദേഹം നമ്മളെ വളരെ ഫ്രീയായി വിടും. പിന്നീട് അനലൈസ് ചെയ്തിട്ട് വേണ്ടത് മാത്രം എടുക്കുകയാണ് ചെയ്യുന്നത്. പിന്നെ എഡിറ്റില്‍ ഒരു ഷേപ്പുണ്ടാക്കി കൊണ്ടുവരികയും ചെയ്യും. അദ്ദേഹത്തിന് സ്വന്തം വിഷനില്‍ നല്ല വിശ്വാസമുണ്ട്. അതുകൊണ്ട് ഓടും കുതിരയുടെ സെറ്റ് വളരെ റിലാക്സ്ഡായിരുന്നു,’ കല്യാണി പ്രിയദര്‍ശന്‍ പറഞ്ഞു.
തനിക്ക് ഓടും കുതിരയുടെ റിഥം കിട്ടാനും സിനിമയുടെ വിഷനും മീറ്ററും മനസിലാക്കാനും കുറച്ച് സമയം വേണ്ടിവന്നിരുന്നുവെന്നും കല്യാണി കൂട്ടിച്ചേര്‍ത്തു. അല്‍ത്താഫ് സെറ്റില്‍ വളരെ നിശബ്ദനാണെന്നും അതേസമയം അദ്ദേഹത്തിന്റെ മനസില്‍ സ്വന്തം സിനിമയെ പറ്റി വളരെ ക്ലിയറായ ഒരു പിക്ചറുണ്ടെന്നും നടി പറയുന്നു.
കല്യാണി പ്രിയദര്‍ശന്‍- ഫഹദ് ഫാസില്‍ കോമ്പോ ആദ്യമായി ഒന്നിച്ച ചിത്രം കൂടിയാണ് ഓടും കുതിര ചാടും കുതിര. ആവേശത്തിന് ശേഷമെത്തുന്ന ഫഹദ് ഫാസില്‍ ചിത്രമാണിത്. ഫഹദിന്റെ കൂടെ വര്‍ക്ക് ചെയ്തത് വളരെ അടിപൊളിയായ ഒരു അനുഭവമായിരുന്നുവെന്നും കല്യാണി പറയുന്നു.
ഓരോ ഷോട്ടിന് വേണ്ടിയും ഫഹദ് വളരെ ഫോക്കസ്ഡും കമ്മിറ്റഡുമാണെന്നും ആ ലെവലിലുള്ള ഫോക്കസും കമ്മിറ്റും തന്റെ അപ്രോച്ചിലില്ലെന്ന് സ്വയം തോന്നിയിരുന്നെന്നും കല്യാണി പറഞ്ഞു. ഫഹദിനൊപ്പം വര്‍ക്ക് ചെയ്തതോടെ ആ മാറ്റം തനിക്കിപ്പോള്‍ ഉണ്ടായിട്ടുണ്ടെന്നും കല്യാണി പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു.
ഓടും കുതിര ചാടും കുതിര:
കല്യാണിക്കും ഫഹദിനും പുറമെ വിനയ് ഫോര്‍ട്ട്, ധ്യാന്‍ ശ്രീനിവാസന്‍, ലാല്‍, രേവതി പിള്ള, രണ്‍ജി പണിക്കര്‍, സുരേഷ് കൃഷ്ണ, നന്ദു, അനുരാജ്, ഇടവേള ബാബു, ബാബു ആന്റണി, വിനീത് ചാക്യാര്‍, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങി വലിയൊരു താരനിര തന്നെ ഈ ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്.
Content Highlight: Kalyani Priyadarshan Talks About Althaf Salim