തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ് കല്യാണി നായികയായെത്തിയ ലോക ചാപ്പ്റ്റര്‍ വണ്‍ ചന്ദ്ര. ഇപ്പോള്‍ ലോകയില്‍ ചന്ദ്ര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍ തനിക്ക് തന്നോടുള്ള കാഴ്ച്ചപ്പാട് തന്നെ മാറിയെന്ന് കല്യാണി പറയുന്നു.
‘ഫിസിക്കല്‍ സ്ട്രങ്ങ്ത് മാത്രമല്ല മെന്റല്‍ സ്‌ട്രെങ്ങ്ത്തും മാറി. ചെറുപ്പത്തിലൊന്നും ഞാന്‍ അത്ര അറ്റ്‌ലറ്റിക് അല്ലായിരുന്നു. ഒട്ടും അല്ല എന്ന് തന്നെ പറയാം. സ്‌പോര്‍ട്‌സൊക്കെ ഇഷ്ടമാണ്. പക്ഷേ ഞാന്‍ അതിലൊക്കെ വളരെ മോശമായിരുന്നു.
ഫിസിക്കലി വീക്കായതിലൊക്കെ ഞാന്‍ ഒരുപാട് കളിയാക്കലുകള്‍ കേട്ടിട്ടുണ്ട്. പെട്ടന്ന് ഞാന്‍ ഇങ്ങനെയൊരു കഥപാത്രം ചെയ്തപ്പോള്‍ എന്നെ പറ്റിയുള്ള കാഴ്ച്ചപാടുകള്‍ മാറാന്‍ തുടങ്ങി. എന്നെ ട്രെയ്ന്‍ ചെയ്ത കോച്ചിനാണ് അതിനോട് ഞാന്‍ നന്ദി പറയേണ്ടത്. ജോഫിലാണ് എന്നെ ട്രെയ്ന്‍ ചെയ്തത്. എന്റെ ഫൈറ്റിങ്ങ് സ്റ്റൈല്‍ മെച്ചപ്പെടുത്താനാണ് ഞാന്‍ കോച്ചിന്റെ അടുത്ത് പോയത് കാരണം സിനിമയില്‍ ഈ ബോഡി ലാങ്ക്വേജ് പ്രധാനപ്പെട്ടതാണല്ലോ
പക്ഷേ കോച്ചിന് തന്നെ ഒരു ഫൈറ്ററാക്കണമെന്നുണ്ടായിരുന്നു. ഈ ഫൈറ്റേഴ്‌സിന് ഒരു മൈന്‍ഡ് സെറ്റുണ്ട്. എന്ത് പറ്റിയാലും നെവര്‍ ഗിവ് അപ്പ് എന്നൊരു ആറ്റിറ്റിയൂഡ് ഉണ്ട്. അത് ഉണ്ടാക്കാനാണ് കോച്ച് ശ്രമിച്ചത്. ട്രെന്‍നിങ്ങ് സമയത്തൊക്കെ എന്നെ നന്നായി പുഷ് ചെയ്തിട്ടുണ്ട്,’ കല്യാണി പറയുന്നു.
അരുണ്‍ ഡൊമനിക്കിന്റെ സംവിധാനത്തില്‍ 28ന് തിയേറ്ററുകളില്‍ എത്തിയ സിനിമയാണ് ലോക ചാപ്പ്റ്റര്‍ വണ്‍ ചന്ദ്ര. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിച്ച ഈ സിനിമക്ക് ഇതിനോടകം മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കല്യാണി നസ്ലെന്‍, ചന്തു സലിംകുമാര്‍ തുടങ്ങിവര്‍ അഭിനയിക്കുന്ന ഈ ചിത്രത്തില്‍ ക്യാമിയോ റോളകളിലായി മറ്റ് വന്‍താരങ്ങളും അണിനിരക്കുന്നു.
Content Highlight: Kalyani Priyadarshan says that she was teased for being physically weak; character in lokah changed my perspective on myself