| Thursday, 12th March 2026, 11:31 pm

അഭിനേതാവിനെക്കാള്‍ ഞാന്‍ ആഗ്രഹിച്ചത് ഒരു സ്റ്റാറാകാന്‍; അതിന് ഒരു കാരണമുണ്ട്: കല്യാണി പ്രിയദര്‍ശന്‍

ഐറിന്‍ മരിയ ആന്റണി

ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര എന്ന സിനിമയ്ക്ക് ശേഷം പാന്‍ ഇന്ത്യന്‍ അറ്റന്‍ഷന്‍ കിട്ടിയ നടിയാണ് കല്യാണി. മലയാളത്തിലെ ആദ്യ 300 കോടിയായി മാറിയ ലോകഃ കേരളത്തിന് പുറത്തും പല റെക്കോര്‍ഡുകള്‍ തകര്‍ത്തു. ഡൊമിനിക് അരുണിന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫയര്‍ നിര്‍മിച്ച ഈ സിനിമ സൂപ്പര്‍ ഹീറോ ഴോണറിലാണ് ഒരുങ്ങിയത്.

ലോകഃ യൂണിവേഴ്‌സിലെ ആദ്യ ഭാഗമായെത്തിയ ചാപ്റ്റര്‍ വണ്‍ ചന്ദ്രയില്‍ തന്റെ മികച്ച പെര്‍ഫോമന്‍സ് കൊണ്ട് താരം വലിയ കയ്യടികള്‍ നേടി. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ കല്യാണിയുടെ പേര് ഇന്‍ഡസ്ട്രിയില്‍ ആകെ മുഴങ്ങി കേട്ടിരുന്നു.

ഇപ്പോഴിതാ ഹോളിവുഡ് റിപ്പോര്‍ട്ടറുമായുള്ള അഭിമുഖത്തില്‍ കല്യാണി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. അഭിനേതാവിനെക്കാള്‍ ഒരു താരമാകാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്നും ജനപ്രീതിയെക്കാള്‍ തന്നെ ആകര്‍ഷിക്കുന്നത് സിനിമ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണെന്നും കല്യാണി പറയുന്നു.

‘കുറെ മുമ്പ് ഒരാള്‍ എന്നോട് ചോദിച്ചു, നിങ്ങള്‍ സിനിമയില്‍ ഒരു നടിയായി മാറാനാണോ, അതോ താരമായി മാറാനാണോ ആഗ്രഹിക്കുന്നത് എന്ന്. ഒരു സ്റ്റാറാകണം എന്നായിരുന്നു എന്റെ മറുപടി. എനിക്കറിയാം ആ ഉത്തരം എല്ലാവര്‍ക്കും കോമഡിയായണ് തോന്നുക, കാരണം ഒരു ആക്ടര്‍ ആയി കഴിഞ്ഞാലെ നമുക്ക് ഒരു വലിയ സ്റ്റാറാകാന്‍ കഴിയുകയുള്ളു.

ഞാന്‍ വളരെ പ്രൈവെറ്റ് പേഴ്‌സണാണ്. എനിക്ക് സ്റ്റേജ് ഫിയറും നല്ലപോലെയുണ്ട്, അത് എപ്പോഴും ഞാന്‍ പറയാറുമുണ്ട്. ഒരു താരമാകുമ്പോള്‍ കിട്ടുന്ന ജനപ്രീതി അല്ല എന്നെ എക്‌സൈറ്റ് ചെയ്യിക്കുന്നത്, സിനിമകള്‍ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണ്. ഒരു താരമായി കഴിയുമ്പോള്‍ ഇഷ്ടമുള്ള കഥകളും സിനിമയും തനിക്ക് തെരഞ്ഞെടുക്കാന്‍ പറ്റും ആ സ്വാതന്ത്ര്യം ഞാന്‍ ആസ്വദിക്കും. നിങ്ങള്‍ ഇതില്‍ ഓക്കെയാണോ എന്ന് ആദ്യം ചോദിക്കുന്ന സംവിധായകരുടെ കൂടെ പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്,’ കല്യാണിയുടെ വാക്കുകള്‍.

തെലുങ്ക് ചിത്രമായ ഹലോയിലൂടെ കരിയര്‍ ആരംഭിച്ച കല്യാണി. അനൂപ് സത്യന്‍ സംലവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. തല്ലുമാല, ഹൃദയം ആന്റണി എന്നീ സിനിമകളിലെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.

Content Highlight: Kalyani priyadarshan says she  wanted to be a star more than an actor 

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more