| Tuesday, 30th September 2025, 5:44 pm

'ലോക'യ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്ന് ആലോചിച്ചു; അച്ഛന്റെ ആ വാക്കുകള്‍ എനിക്ക് പ്രചോദനമായി: കല്യാണി പ്രിയദര്‍ശന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകയ്ക്ക് ശേഷം സിനിമ നിര്‍ത്തിയാലോ എന്ന് ആലോച്ചിരുന്നുവെന്ന് നടി കല്യാണി പ്രിയദര്‍ശന്‍. എന്നാല്‍ അച്ഛന്‍ പ്രിയദര്‍ശന്റെ വാക്കുകള്‍ തന്നെ മാറ്റി ചിന്തിപ്പിച്ചുവെന്ന് കല്യാണി വ്യക്തമാക്കി. ലോകയുടെ സക്‌സസ് ഇവെന്റിലാണ് കല്യാണിയുടെ പ്രതികരണം.

‘ലോകയ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്ന് ഞാന്‍ ആലോചിച്ചു. കാരണം ഇനിയെന്ത് ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. ആ സമയം അച്ഛന്‍ എനിക്ക് ഒരു ഉപദേശം തന്നു. ‘ ചിത്രം സിനിമ 365 ദിവസം തിയേറ്ററില്‍ പ്രദര്‍ശനം തുടര്‍ന്നപ്പോള്‍ ഞാന്‍ വിചാരിച്ചു എല്ലാം നേടിയെന്ന്. എന്നാല്‍ അതിന് ശേഷം കിലുക്കം റിലീസ് ചെയ്തു. ഇതാണ് ഏറ്റവും വലിയ വിജയമെന്ന് കരുതരുത്. പരിശ്രമിച്ച് മുന്നേറികൊണ്ടിരിക്കണം’ എന്നാണ് അച്ഛന്‍ പറഞ്ഞത്. അച്ഛന്റെ വാക്കുകള്‍ എനിക്കേറെ പ്രചോദനമായി,’ കല്യാണി പറയുന്നു.

അതേസമയം സകല റെക്കോര്‍ഡുകളും തകര്‍ത്താണ് ലോകയുടെ മുന്നേറ്റം. എമ്പുരാന്റെ കളക്ഷന്‍ റെക്കോര്‍ഡ് തിരുത്തി കുറിച്ച് ലോക ഇന്‍ഡസ്ട്രി ഹിറ്റായി മാറി. ഡൊമിനിക്ക് അരുണ്‍ ഒരുക്കിയ ഈ സിനിമ റിലീസിന് ശേഷം നിരവധി പ്രശംസകള്‍ ഏറ്റുവാങ്ങിയ ചിത്രം അന്യഭാഷയിലും ചര്‍ച്ചാ വിഷയമാണ്.

സൗത്ത് ഇന്ത്യയിലെ ഫീമെയ്ല്‍ ലീഡ് സിനിമയിലെ ടോപ് ഗ്രോസറായിരുന്ന കീര്‍ത്തി സുരേഷിന്റെ മഹാനടിയെ ലോക പിന്തള്ളിയിരുന്നു. തെന്നിന്ത്യയില്‍ ആദ്യമായി ഒരു നായിക കേന്ദ്ര കഥാപാത്രമായി എത്തി 100 കോടി എന്ന റെക്കോര്‍ഡും കല്യാണി ലോകയിലൂടെ സ്വന്തമാക്കി.

Content highlight: Kalyani priyadarshan says she thinks about giving up cinema after Loka, those words from my father inspired me

We use cookies to give you the best possible experience. Learn more