| Sunday, 31st August 2025, 5:14 pm

ഇന്റര്‍നെറ്റ് ഒരു ടോക്‌സിക് മേഖലയാണെന്ന് തോന്നിയിട്ടില്ല; ആളുകള്‍ എന്നെ മുഴുവനായും മനസിലാക്കുമെന്ന് വിശ്വസിച്ചില്ല: കല്യാണി പ്രിയദര്‍ശന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താനൊരു പ്രൈവറ്റ് പേര്‍സണാണെന്ന് പറയുകയാണ് കല്യാണി. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവാണെന്നും എന്നാല്‍ തന്റെ സഹപ്രവര്‍ത്തകരുടെ അത്രയുമൊന്നും ഇല്ലെന്നും നടി പറയുന്നു.

‘ശരിക്കും ഒരുപാട് കാര്യങ്ങളൊന്നും ഞാന്‍ സാമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാറില്ല. പുതുതായിട്ട് എന്തെങ്കിലും പഠിക്കുകയാണെങ്കിലുമൊക്കെ മാക്‌സിമം ഒച്ചപാടുകള്‍ ഒന്നും ഉണ്ടാക്കാതെ അത് ഞാന്‍ ചെയ്യാന്‍ ശ്രമിക്കും. അതുകൊണ്ട് ആളുകള്‍ക്ക് എന്നെ മുഴുവനായിട്ടും മനസിലാകുമെന്ന് വിശ്വസിച്ചിരുന്നില്ല.

പക്ഷേ ഹോണസ്റ്റായിട്ട് പറയുകയാണെങ്കില്‍ ഇങ്ങനത്തെ ചെറിയ ചെറിയ കാര്യങ്ങള്‍ പോലും തിരിച്ചറിയുന്ന ആളുകളെ ഞാന്‍ കണ്ടിട്ടുണ്ട്. എല്ലാവരും പറയുന്നത് ഇന്റര്‍നെറ്റ് ടോക്‌സിക് മേഖലയാണന്നല്ലേ. എനിക്ക് ഇതൊരു പോസിറ്റീവ് സ്‌പേയ്‌സായിട്ടേ തോന്നിയിട്ടുള്ളു. ഒരു പ്രവശ്യം ഞാന്‍ എന്നെ പറ്റി ഒരു പോസ്റ്റ് കണ്ടിരുന്നു. ‘ഞാന്‍ മലയാള സിനിമയെ ഒരിക്കലും ഒരു സ്‌റ്റെപ്പിങ് സ്റ്റോണായിട്ട് കണ്ടിട്ടില്ല. ഇത് എന്റെ വീട് തന്നെയാണ്. ഈ ഇന്‍ഡ്‌സ്ട്രിക്ക് അത് തിരിച്ചുകൊടുക്കുന്നതാണ് എന്റെ കമ്മിറ്റ്‌മെന്റ് എന്നൊക്കെ പറഞ്ഞിട്ട്.

പിന്നെ ആ പോസ്റ്റില്‍ താന്‍ ഇതിവുനേണ്ടി ഇടുന്ന എഫേര്‍ട്ട്‌സിനെ പറ്റിയും ആ എഫേര്‍ട്ടില്‍ ഞാന്‍ കൊടുക്കുന്ന കണ്‍സിസ്റ്റന്‍സിയെ പറ്റിയമൊക്കെ പറയുന്നുണ്ട്. ഇത് നോര്‍മലി സ്‌പോര്‍ട്ട് ലൈറ്റില്‍ വരുന്ന കാര്യങ്ങളല്ല. ഞാന്‍ അധികം പുറത്ത് പറഞ്ഞിട്ടുമില്ല. അഭിമുഖങ്ങളില്‍ ഒരു പക്ഷേ കുറച്ചൊക്കെ പറഞ്ഞിട്ടുണ്ടാകും പക്ഷേ ഞാന്‍ അധികം ഒന്നിനെ പറ്റിയും സംസാരിച്ചിട്ടില്ല. ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം തരും അത്രയേ ഉള്ളു,’ കല്യാണി പ്രിയദര്‍ശന്‍ പറയുന്നു.

തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ് കല്യാണി നായികയായെത്തിയ ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്ര. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിച്ച ഈ ചിത്രം അരുണ്‍ ഡൊമനിക്കാണ് സംവിധാനം ചെയ്തിരിക്കുന്നത്. കേരളത്തിന് പുറത്തും സിനിമയെ പറ്റി വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കല്യാണിയുടേതായി തിയേറ്ററുകളില്‍ എത്തിയ ഓടും കുതിര ചാടും കുതിരക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

Content Highlight: Kalyani Priyadarshan says she   didn’t feel the internet was a toxic place

We use cookies to give you the best possible experience. Learn more