മലയാളത്തിലെ ആദ്യത്തെ വുമൺ സൂപ്പർ ഹീറോ ചിത്രം എന്ന പ്രത്യേകയോടെ എത്തുന്ന ചിത്രമാണ് ലോകഃ ചാച്റ്റർ വൺ: ചന്ദ്ര. ഹോളിവുഡ് ലെവലിലുള്ള വിഷ്വലും ആക്ഷൻ കോറിയോഗ്രാഫിയും കല്യാണിയുടെയും നസ്‌ലെൻ ലുക്കും പ്രേക്ഷകർക്ക് ഒരുപാട് പ്രതീക്ഷ നൽകുന്നു. ഡൊമിനിക് അരുൺ രചനയും സംവിധാനവും ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ്.
ലോകഃ എന്ന പേരിൽ നാല് ഭാഗങ്ങളിലൊരുങ്ങുന്ന സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യചിത്രമാണിത്. ചിത്രത്തിലെ ആദ്യ സൂപ്പർഹീറോ കഥാപാത്രമായ ചന്ദ്രയായി എത്തുന്നത് കല്യാണി പ്രിയദർശൻ ആണ്. ചിത്രത്തിൽ ചന്തു സലിം കുമാറും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോൾ കല്യാണിയെക്കുറിച്ച് സംസാരിക്കുകയാണ് ചന്തു സലിം കുമാർ.
ഒരു ദിവസം ഷൂട്ടിന് രാവിലെ വന്നപ്പോൾ ഞാൻ ചോദിച്ചു ബ്രേക്ക് ഫാസ്റ്റ് കഴിച്ചോയെന്ന് ചോദിച്ചു. അപ്പോൾ കല്യാണി പറഞ്ഞു ‘എനിക്കിന്ന് വേറൊരു പരിപാടിയുണ്ട്, ഒരു ആക്ഷൻ സീക്വൻസ് ചെയ്യാനുണ്ടെന്ന്. അതിന് വേണ്ടി ബ്രേക്ക് ഫാസ്റ്റ് കഴിക്കാതെയിരിക്കുവാണ്. ഭക്ഷണം കഴിച്ചാൽ വൊമിറ്റ് ചെയ്യും,’ എന്ന്.
പിന്നെ ഉച്ചക്ക് വന്ന് ഊണ് കഴിച്ചോയെന്ന് ചോദിച്ചപ്പോൾ ‘ഇല്ല ആക്ഷൻ സീൻ കഴിഞ്ഞിട്ടില്ല’ എന്നെന്നോട് പറഞ്ഞു.
എന്നാൽ 30 ടേക്ക് പോയിട്ടും ആ സീൻ ശരിയാല്ലെന്നും അത്രയും നേരം കല്യാണി ഭക്ഷണം കഴിക്കാതെ ഇരിക്കുകയായിരുന്നെന്നും ചന്തു സലീം കൂട്ടിച്ചേർത്തു.
’30 ടേക്ക് പോയി. ആക്ഷൻ കറക്ട് ആയി വരാൻ വേണ്ടി. അത്ര നേരം ഭക്ഷണം കഴിക്കാതെ ഇരിക്കുവാണ്. ഞാനൊക്കെയാണെങ്കിൽ അപ്പോൾ നിർത്തി പോയെനേ.
രാവിലെ ചോറ് തിന്നാതെ ആക്ഷൻസ് ചെയ്യാൻ ഭയങ്കര പണിയാണ്. ഞാൻ അങ്ങനെ അധികം ആളുകളെ കണ്ടിട്ടില്ല അങ്ങനെ. അത്ര ഡെഡിക്കേറ്റഡ് ആയി വന്നിരുന്ന് ഇതിന് വേണ്ടി ചെയ്യുന്നത് അപൂർമായിട്ടേ കണ്ടിട്ടുള്ളു,’ ചന്തു സലിം കുമാർ പറഞ്ഞു.
Content Highlight: Kalyani is a dedicated actor says Chandu Salimkumar