മധുവിധു എന്ന സിനിമയിലൂടെ സിനിമാ രംഗത്തേക്ക് കടന്ന് വരികയാണ് നടി ബിന്ദു പണിക്കറുടെ മകൾ കല്യാണി പണിക്കർ. ഇപ്പോഴിതാ വെറൈറ്റി മീഡിയ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സായി കുമാറിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. യഥാർത്ഥ ജീവിതത്തിൽ നടൻ സായി കുമാർ മൈ ബോസ് സിനിമയിലെ കഥാപാത്രം പോലെയാണ് എന്ന് പറയുകയാണ് കല്യാണി പണിക്കർ.
കല്യാണി പണിക്കർ, ബിന്ദു പണിക്കർ, Photo: Kalyani panikar/ Instagram
‘സായിച്ഛൻ ചെയ്യുന്നതിൽ വില്ലത്തരവും ഫീൽഗുഡ് കഥാപാത്രങ്ങളും രണ്ടും എനിക്കിഷ്ടമാണ്. മൈ ബോസ് സിനിമ എനിക്ക് ഭയങ്കര ഇഷ്ടമാണ്. എനിക്ക് തോന്നുന്നു സായിച്ഛൻ റിയൽ ലൈഫിൽ അങ്ങനെയാണ്.
എന്നോട് എല്ലാരും ചോദിക്കും അച്ഛൻ ഭയങ്കര സ്ട്രിക്റ്റ് ആയിരിക്കുമല്ലേ എന്ന് എന്നാൽ അങ്ങനെയല്ല. വീട്ടിൽ ഏറ്റവും കൂടുതൽ ഹ്യൂമർ ഉള്ള വ്യക്തി സായിച്ഛൻ ആണ്. പിന്നെ എനിക്ക് ഭരത് ചന്ദ്രൻ ഐ.പി.എസ് ഇഷ്ട്ടമാണ്. ഭയങ്കര ഗ്ലാമർ ഉള്ള വില്ലനാണ്. മൈ ബോസിൽ ശരിക്കും അങ്ങനെ ആക്റ്റ് ചെയ്തത് അല്ല. അങ്ങനെത്തന്നെയാണ്,’കല്യാണി പറഞ്ഞു.
സോഷ്യൽ മീഡിയയിലൂടെ നേരത്തെ തന്നെ കയ്യടി നേടിയിട്ടുണ്ട് കല്യാണി. റീലുകളിലൂടേയും ഡാൻസ് വിഡിയോകളിലൂടേയുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട് താരം.
മധുവിധു, Photo: IMDb
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രമാണ് മധുവിധു. ഷറഫുദീൻ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു അരവിന്ദ് ആണ്. ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാന്തകുമാർ- മാളവിക കൃഷ്ണദാസ് എന്നിവർ ആണ് ചിത്രത്തിൻ്റെ സഹനിർമാണം.
ഷൈലോക്ക്, മധുര മനോഹര മോഹം, പെറ്റ് ഡിറ്റക്ടീവ് എന്നീ ചിത്രങ്ങൾക്ക് ശേഷം ബിബിൻ മോഹൻ, ജയ് വിഷ്ണു എന്നിവർ ചേർന്ന് രചിച്ച ചിത്രത്തിന് സംഗീതമൊരുക്കുന്നത് ഒരുപിടി സൂപ്പർ ഹിറ്റ് മലയാളം, തെലുങ്ക് ചിത്രങ്ങളിലൂടെ തെന്നിന്ത്യയിൽ ശ്രദ്ധേയനായി മാറിയ ഹിഷാം അബ്ദുൾ വഹാബ് ആണ്. കല്യാണി പണിക്കർ ബിഗ് സ്‌ക്രീനിൽ എത്തുന്ന ആദ്യ ചിത്രം കൂടിയാണ് ‘മധുവിധു’.
Content Highlight: Kalyani panikkar talk about Actor Sai kumar