| Friday, 13th July 2012, 8:31 am

ഒളിമ്പിക്‌സ് കാണാന്‍ വിദേശത്തുപോകണമെന്നാവശ്യപ്പെട്ട് കല്‍മാഡിയുടെ ഹര്‍ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഒളിമ്പിക്‌സ് മത്സരങ്ങള്‍ കാണാന്‍ വിദേശത്തുപോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുരേഷ് കല്‍മാഡി നല്‍കിയ ഹര്‍ജി ദല്‍ഹി സി.ബി.ഐ കോടതി ഇന്നു പരിഗണിക്കും. രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷന്റെയും ഏഷ്യന്‍ അത്‌ലറ്റിക് ഫെഡറേഷന്റെയും പ്രതിനിധി എന്ന നിലയില്‍ ലണ്ടനില്‍ പോകാന്‍ അനുവദിക്കണമെന്നാണ് കല്‍മാഡിയുടെ ആവശ്യം.

കോമണ്‍വെല്‍ത്ത് അഴിമതിക്കേസില്‍ അറസ്റ്റിലായ കല്‍മാഡിക്ക് രാജ്യത്ത് നിന്നും പുറത്ത് പോകാന്‍ പാടില്ലെന്ന വ്യവസ്ഥലയോടെയാണ് ജാമ്യം അനുവദിച്ചത്. എന്നാല്‍ ഒളിമ്പിക്‌സ് മത്സരങ്ങള്‍ കാണാന്‍ തന്നെ അനുവദിക്കണമെന്നാണ് കല്‍മാഡിയുടെ ആവശ്യം.

ഒളിമ്പിക്‌സുമായി ബന്ധപ്പെട്ടു വിദേശത്തുപോകാനായി തന്റെ  ജാമ്യവ്യവസ്ഥകളില്‍ ഇളവനുവദിക്കണമെന്നാണ് കല്‍മാഡി ആവശ്യപ്പെട്ടിരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more