| Sunday, 1st December 2019, 4:25 pm

കല്ല്യാണിയും ദുല്‍ഖറും; വൈറലായി ലൊക്കേഷന്‍ ചിത്രങ്ങള്‍; അനുപ് സത്യന്‍ ചിത്രത്തിന്റെ ചിത്രീകരണം അവസാനഘട്ടത്തില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: ദുല്‍ഖര്‍ സല്‍മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം സ്റ്റാര്‍ ഫിലിംസും വേഫാറര്‍ ഫിലിംസും നിര്‍മ്മിച്ച് സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം അവസാനഘട്ടത്തില്‍ ആണ്.

കല്ല്യാണിയും ദുല്‍ഖര്‍ സല്‍മാനും ഒരുമിച്ച് ഇരിക്കുന്ന ലൊക്കേഷന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കല്യാണി പ്രിയദര്‍ശന്‍ നായികയാകുന്ന ആദ്യത്തെ മലയാള ചിത്രമാണിത്. അനൂപ് സത്യന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ശോഭന, സുരേഷ് ഗോപി, ഉര്‍വശി, മേജര്‍ രവി, ലാലു അലക്‌സ്, ജോണി ആന്റണി  മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നീണ്ട ഇടവേളയ്ക്ക് ശേഷം ശോഭന മലയാളത്തിലേയ്ക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. 2013ല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയിലാണ് ശോഭന അവസാനമായി വേഷമിട്ടത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ രണ്ട് പേരുടെ ജീവിതകഥ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. ഒരു ഫണ്‍ ഫാമിലി എന്റര്‍ടെയ്‌നര്‍ ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്.

മുന്‍പ് ഈ സിനിമയുടെ ലൊക്കേഷനില്‍ നിന്നുളള സുരേഷ് ഗോപിയുടെയും ശോഭനയുടെയും ദുല്‍ഖറിന്റെയും അടക്കമുള്ള ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു.

ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയായ വേഫാറര്‍ എം സ്റ്റാര്‍ കമ്യൂണിക്കേഷന്‍സുമായി സഹകരിച്ചാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന് ഇതുവരെ പേര് നല്‍കിയിട്ടില്ല. ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനിയുടെ നേതൃത്വത്തില്‍ അണിയറയില്‍ മൂന്ന് ചിത്രങ്ങളാണ് പുരോഗമിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതില്‍ ഈ മൂന്നാമതായി പ്രഖ്യാപിച്ച ചിത്രമാണ് ഇത് എങ്കിലും ആദ്യം തീയേറ്ററുകളിലെത്തുക. കുറുപ്പ്, മണിയറയിലെ അശോകന്‍ എന്നീ ചിത്രങ്ങളാണ് ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനി നിര്‍മ്മിക്കുന്ന മറ്റു രണ്ട് ചിത്രങ്ങള്‍.

മുകേഷ് മുരളീധരനാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സംഗീതമൊരുക്കുന്നത് അല്‍ഫോണ്‍സ് ജോസഫാണ്. ദിനോ ശങ്കറാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈന്‍. ടോബി ജോണ്‍ എഡിറ്റിംഗും ഉത്തരാ മേനോന്‍ കോസ്റ്റ്യൂമും കൈകാര്യം ചെയ്യുന്നു.ചിത്രം ജനുവരിയില്‍ തിയേറ്ററുകളില്‍ എത്തും.

DoolNews Video

Latest Stories

We use cookies to give you the best possible experience. Learn more