| Thursday, 20th June 2019, 9:25 am

കല്ലട ബസ്സില്‍ പീഡനശ്രമം; രണ്ടാം ഡ്രൈവറെ യാത്രക്കാര്‍ പിടികൂടി പൊലീസിനു കൈമാറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കല്ലട ബസ്സില്‍ പീഡനശ്രമം. തമിഴ്‌നാട് സ്വദേശിയായ യുവതിക്ക് നേരെയാണ് പീഡനശ്രമമുണ്ടായത്. ബസ്സിന്റെ രണ്ടാം ഡ്രൈവര്‍ ജോണ്‍സണ്‍ ജോസഫാണ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇയാള്‍ കോട്ടയം സ്വദേശിയാണ്.

കണ്ണൂരില്‍ നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്നു യുവതി. യാത്രക്കാരാണ് പ്രതിയെ പിടികൂടി പൊലീസിനു കൈമാറിയത്. ബസ് തേഞ്ഞിപ്പലത്ത് വെച്ച് പൊലീസ് പിടിച്ചെടുത്തു.

കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം കഴിഞ്ഞു മാസങ്ങള്‍ക്കു ശേഷമാണ് യുവതിക്ക് നേരെ ജീവനക്കാരനില്‍ നിന്നും പീഡന ശ്രമം ഉണ്ടായിരിക്കുന്നത്.

യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ എല്ലാ പ്രതികളേയും അറസ്റ്റു ചെയ്തിരുന്നു. ആലുവ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തശേഷം എറണാകുളം സബ് ജയിലിലേക്ക് മാറ്റിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more