| Friday, 18th July 2025, 6:54 pm

സത്യഭാമക്ക് തിരിച്ചടി; ആര്‍.എല്‍.വി. രാമകൃഷണനെതിരായ അപകീര്‍ത്തിക്കേസ് റദ്ദാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കലാമണ്ഡലം നൃത്താധ്യാപകനും അഭിനേതാവുമായ ആര്‍.എല്‍.വി. രാമകൃഷ്ണനും സുഹൃത്ത് യു. ഉല്ലാസിനുമെതിരായ കലാമണ്ഡലം സത്യഭാമ നല്‍കിയ അപകീര്‍ത്തി കേസ് ഹൈക്കോടതി റദ്ദാക്കി.

സത്യഭാമയുടെ സ്വകാര്യ അന്യായത്തെ തുടര്‍ന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെടുത്ത കേസിലെ തുടര്‍ നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്. രാമകൃഷ്ണനും സൃഹൃത്തും നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതിയുടെ നടപടി.

ഫോണ്‍ സംഭാഷണം എഡിറ്റ് ചെയ്ത് ആര്‍.എല്‍.വി രാമകൃഷ്ണനും സൃഹൃത്തും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു, പ്രസിദ്ധീകരണത്തിന് നല്‍കി എന്ന് കാണിച്ചാണ് സത്യഭാമ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്. എന്നാല്‍ അപകീര്‍ത്തിപ്പെടുത്തി എന്ന് കാണിക്കുന്ന പ്രസ്താവനകളും തെളിവുകളും ഹാജരാക്കാന്‍ സത്യഭാമക്ക് സാധിച്ചില്ല എന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിച്ചു.

പ്രഥമദൃഷ്ട്യാ കേസ് എടുക്കണമെങ്കില്‍ വിചാരണ കോടതി ഈ തെളിവുകള്‍ പരിഗണിക്കണമായിരുന്നെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തെളിവുകള്‍ ഹാജരാക്കാനും പരാതിക്കാരിക്ക് സാധിച്ചില്ല. അതിനാല്‍ കേസ് നിലനില്‍ക്കില്ല എന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു.

Content Highlight: Setback for Kalamandalam Sathyabhama; High Court quashes defamation case against R.L.V. Ramakrishnan

We use cookies to give you the best possible experience. Learn more