| Monday, 12th January 2026, 10:41 pm

കാലടി സംസ്‌കൃത സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ്; മുഴുവന്‍ സീറ്റിലും എസ്.എഫ്.ഐ

രാഗേന്ദു. പി.ആര്‍

എറണാകുളം: കാലടി സംസ്‌കൃത സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് മിന്നും ജയം. ആകെയുള്ള ഏഴ് സീറ്റിലും വിജയിച്ചാണ് എസ്.എഫ്.ഐ യൂണിയന്‍ നിലനിര്‍ത്തിയത്.

മുഴുവന്‍ സീറ്റുകളിലും എതിരില്ലാതെയാണ് എസ്.എഫ്.ഐ വിജയിച്ചത്. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം അഭിനന്ദനം അറിയിച്ചു.

കെ.യു. നികുഞ്ജന്‍ (ചെയര്‍പേഴ്സണ്‍), അപ്സര എസ്. ജയരാജന്‍ (വൈസ് ചെയര്‍പേഴ്സണ്‍), കെ.എല്‍. അതുല്യ (ജനറല്‍ സെക്രട്ടറി), പി.എസ്. അര്‍ച്ചന, എം.സി. ഷിഫ്ന (ജോയിന്റ് സെക്രട്ടറിമാര്‍), സി.പി. ശ്രദ്ധ, ദേവിക രാജു (എക്സിക്യൂട്ടീവ്) എന്നിവരാണ് വിജയിച്ചത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിലും എസ്.എഫ്.ഐ മുഴുവന്‍ സീറ്റിലും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ‘CAPITALISM MEANS WAR, FIGHT FOR SOCIALISM’ എന്നെഴുതിയ ബാനറുമായി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ യൂണിവേഴ്‌സിറ്റിയിലെ 20 യു.യു.സി സീറ്റുകളില്‍ 17ലും എസ്.എഫ്.ഐ വിജയിച്ചിരുന്നു.

Content Highlight: Kalady Sanskrit University Student Union Elections; SFI wins all seats

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more