| Sunday, 2nd August 2026, 8:06 pm

സലിം കുമാറിന്റെ കോമഡി വേഷങ്ങൾ വേറൊരാൾ തൊട്ടാൽ പൊള്ളും: കലാഭവൻ ഷാജോൺ

കെ.എസ് ഷാബിന

മലയാള സിനിമയിൽ വൈവിധ്യമാർന്ന വേഷങ്ങൾ ചെയ്ത് അഭിനയമികവ് തെളിയിച്ച നടനാണ് കലാഭവൻ ഷാജോൺ. ഹാസ്യ കഥാപത്രങ്ങളോടൊപ്പം തന്നെ വില്ലൻ വേഷങ്ങളും അനായാസം കൈകാര്യം ചെയ്യുന്ന അദ്ദേഹം ‘ദൃശ്യം’ സിനിമയിലെ സഹദേവൻ എന്ന കഥാപാത്രമായി എത്തി പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു.

മിമിക്രിയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം, തുടക്കകാലത്ത് വർഷങ്ങളോളം ജൂനിയർ ആർട്ടിസ്റ്റായി തുടർന്നു. പിന്നീട് വില്ലൻ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ അദ്ദേഹം, അനവധി ഹാസ്യപ്രധാനമായ വേഷങ്ങളിലൂടെയും തന്റെ മികവ് തെളിയിച്ചു. വില്ലനായാലും കോമഡിയായാലും ഏതു തരം കഥാപാത്രവും അനായാസം തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം ഇതിനോടകം തെളിയിച്ചുകഴിഞ്ഞു.

കലാഭവൻ ഷാജോൺ. Photo: IMDb

ഇപ്പോൾ വിട്ടുപിരിഞ്ഞ മലയാളത്തിന്റെ പ്രിയ നടൻ സലിം കുമാർ ചെയ്ത വേഷങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഷാജോൺ. ദി ഷോ സ്‌കേപ്പ് ജേണൽ എന്ന ചാനലിൽ സംസാരിക്കുകയായിരുന്നു താരം.

സലിം കുമാർ ചെയ്ത വേഷങ്ങൾ മറ്റാർക്കും ചെയ്യാൻ സാധിക്കില്ല എന്നും, മറ്റാർക്കും ചെയ്യാൻ കഴിയാത്ത തരത്തിലാണ് അദ്ദേഹം ആ വേഷങ്ങൾ ചെയ്തിരിക്കുന്നതെന്നും ഷാജോൺ പറയുന്നു.

സലിം കുമാർ. Photo: The Hindu

‘സലീമേട്ടൻ ചെയ്ത വേഷങ്ങൾ തൊട്ടാൽ പൊള്ളുന്ന തരത്തിലുള്ളവയാണ്. അദ്ദേഹം ഒരു കൊമേഡിയൻ ആയിരുന്നു. എന്നാൽ മലയാളികൾ അദ്ദേഹത്തെ ഒരു നടനായി അംഗീകരിച്ചത് ‘ആദാമിന്റെ മകൻ അബു’ എന്ന സിനിമയ്ക്ക് ശേഷമാണ്. അതിനു മുൻപ് അദ്ദേഹം ചെയ്ത ഹാസ്യവേഷങ്ങൾ മറ്റാരെങ്കിലും ചെയ്യാൻ ശ്രമിച്ചാൽ നടക്കില്ല.

ഇപ്പോൾ ആരോടെങ്കിലും അതുപോലുള്ള വേഷങ്ങൾ ചെയ്യാൻ പറഞ്ഞാൽ അവർ മൂക്കുകൊണ്ട് ക്ഷ വരയ്ക്കും. അദ്ദേഹത്തിന്റെ ഡയലോഗ് ഡെലിവറിയൊന്നും നമുക്ക് അനുകരിക്കാൻ കഴിയില്ല. ‘പുലിവാൽ കല്യാണം’ സിനിമയിലെ മണവാളൻ ഒക്കെ എത്ര മികച്ച കഥാപാത്രമാണ്. എത്രയെത്ര കഥാപാത്രങ്ങളാണ് അദ്ദേഹം ചെയ്തുവെച്ചിരിക്കുന്നത്. അതൊക്കെ ഇനി വീണ്ടും അഭിനയിച്ചു ഫലിപ്പിക്കാൻ ഒരാൾ ശ്രമിച്ചാൽ നടക്കില്ല,’ ഷാജോൺ പറയുന്നു.

Content Highlight: Kalabhavan shajon says about salim kumar

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more