| Wednesday, 22nd July 2026, 10:48 am

ശങ്കർ സാറും രജനി സാറും എന്നെ കണ്ടതും ചാടിയെഴുന്നേറ്റു: കലാഭവൻ ഷാജോൺ

കെ.എസ് ഷാബിന

മലയാള സിനിമയിൽ വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ അഭിനയമികവ് തെളിയിച്ച അതുല്യ കലാകാരനാണ് കലാഭവൻ ഷാജോൺ. വില്ലൻ കഥാപാത്രങ്ങൾ അനായാസം കൈകാര്യം ചെയ്യുന്ന അദ്ദേഹം ‘ദൃശ്യം’ സിനിമയിലെ സഹദേവൻ എന്ന കഥാപാത്രമായി എത്തി പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു.

ശങ്കർ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമായ ‘എന്തിരൻ’-ന്റെ രണ്ടാം ഭാഗം ‘ശങ്കർസ് 2.0’-യിൽ കലാഭവൻ ഷാജോൺ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലേക്ക് അഭിനയിക്കാൻ എത്തിയപ്പോൾ രജനികാന്തിനെ കണ്ട ഓർമ പങ്കുവെയ്ക്കുകയാണ് ഷാജോൺ. ‘ദി ക്യൂ’വിന് നൽകിയ അഭിമുഖത്തിലാണ് ഷാജോൺ സംസാരിച്ചത്.

കലാഭവൻ ഷാജോൺ.Photo:The News Minute

‘ ശങ്കർസ് 2.0 യിൽ അഭിനയിച്ചപ്പോൾ ഒരു സങ്കടം ഉണ്ടായിരുന്നത്, രജനി സാറുമായി ഒരു കോമ്പിനേഷൻ സീൻ ഇല്ലായിരുന്നു എന്നതാണ്. പക്ഷെ ഒരു ദിവസം നേരിട്ട് കാണാൻ പറ്റി. സാർ ആ ടൈമിൽ എന്തോ ഹോസ്പിറ്റലിൽ മറ്റോ ആയിരുന്നു. അത് കഴിഞ്ഞ് ലൊക്കേഷൻ വിസിറ്റ് ചെയ്യാൻ വന്നിരുന്നു. അന്ന് ഞാൻ ലൊക്കേഷനിൽ ഉണ്ടായിരുന്നു.

സത്യം പറഞ്ഞാൽ ഞാൻ ഇവരുടെ അടുത്തേക്ക് ചെന്നപ്പോൾ 3D ചിത്രം ആയതുകൊണ്ട് തന്നെ വലിയ ഒരു സ്ക്രീൻ ഒക്കെ വെച്ചിട്ടുണ്ട്. അതിൻ്റെ മുമ്പിൽ ഇരുന്നിട്ടാണ് ഇതെല്ലാം കാണുന്നത്. അവർ എന്തോ സീരിയസ് ആയിട്ട് ഡിസ്കസ് ചെയ്തുകൊണ്ടിരിക്കുകയാണ്. അപ്പോൾ രജനി സാർ വന്നുകഴിഞ്ഞപ്പോൾ ഒരു അസിസ്റ്റൻ്റ് ഡയറക്ടറോട് പറഞ്ഞ് എന്നെ വിളിപ്പിച്ചു. അങ്ങനെ പോയപ്പോഴാണ് ഇവർ സംസാരിച്ചുകൊണ്ടിരിക്കുന്നത് കാണുന്നത്. ഞാൻ അവിടെ പോയി രണ്ടടി മാറി പുറകിൽ നിൽക്കുകയാണ്.

കലാഭവൻ ഷാജോൺ.Photo:Screengrab/Youtube

ശങ്കർ സാർ എന്നെ കണ്ടതും ചാടിയെഴുന്നേറ്റു. ഇത് കണ്ട് രജനി സാറും ചാടിയെഴുന്നേറ്റു. അവർ എല്ലാവരോടും അങ്ങനെയാണ്, എല്ലാവരെയും ബഹുമാനിക്കും. അപ്പോൾ ശങ്കർ സാർ രജനി സാറിനോട് പറയുന്നുണ്ട്, ‘ദൃശ്യത്തിൽ അഭിനയിച്ച നടനാണ്, നമ്മുടെ പടത്തിൽ മിനിസ്റ്ററുടെ ക്യാരക്ടർ ചെയ്യുന്നത് ഇദ്ദേഹമാണ്’ എന്നൊക്കെ. അപ്പോൾ രജനി സാർ ‘അപ്പടിയാ… അപ്പടിയാ…’ എന്നൊക്കെ പറഞ്ഞു. പിന്നെ എന്തൊക്കെയാ പറഞ്ഞത് എന്നൊക്കെ ഞാൻ മറന്നു പോയി.

ഞാൻ രജനി സാറിനെ ഇങ്ങനെ നോക്കി നിൽക്കുവായിരുന്നു. അദ്ദേഹം സാധാരണ ജുബ്ബയും പാന്റും ഒക്കെ ഇട്ട്, ചെറിയ ഒരു ചെരിപ്പും ഇട്ട്, വിഗ്ഗ് ഒന്നും വെക്കാതെ നരച്ച മുടിയുമായി ഒരു സാധാരണ മനുഷ്യനായി നിൽക്കുകയാണ്. അത് കഴിഞ്ഞ് അദ്ദേഹം പോയി. അത് കഴിഞ്ഞിട്ടാണ് ഞാൻ ഓർത്തത്, അന്ന് ഞാൻ കണ്ടത് ശരിക്കും ആരെയാണെന്ന്. ഒരു വല്ലാത്ത ഷോക്ക് ആയിപ്പോയി! ഞാൻ കുറെ നേരം അതൊക്കെ ഇങ്ങനെ ആലോചിച്ചിരുന്നു’,ഷാജോൺ പറഞ്ഞു.

Content Highlight:Kalabhavan Shajon recalled meeting Rajinikanth and Shankar on the set of  Shankar’s 2.0

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more