| Sunday, 28th June 2026, 9:11 am

ബക്കറ്റിന്റെ പേരില്‍ ട്രോള് കിട്ടില്ലേ എന്ന് ജിത്തു ഭായ്‌യോട് ചോദിച്ചു, അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ ക്രിയേറ്റീവ് ഫ്രീഡമുണ്ടല്ലോ; കലാഭവന്‍ ഷാജോണ്‍

അമര്‍നാഥ് എം.

ഈ വര്‍ഷം മലയാളത്തിലെ ഏറ്റവും വലിയ വിജയമായ ചിത്രമാണ് ദൃശ്യം 3. മോളിവുഡിലെ ബെഞ്ച്മാര്‍ക്ക് സിനിമയുടെ മൂന്നാം ഭാഗം ബോക്‌സ് ഓഫീസില്‍ വിസ്മയങ്ങള്‍ തീര്‍ത്തപ്പോള്‍ ഒ.ടി.ടിയില്‍ വന്‍ ട്രോള്‍ മെറ്റീരിയലായി മാറി. ഓരോ കഥാപാത്രത്തെയും ഡയലോഗിനെയും കീറിമുറിച്ച് ട്രോളിനുള്ള വകുപ്പായി തീര്‍ന്നു.

അത്തരത്തില്‍ തിയേറ്റര്‍ റിലീസ് സമയത്ത് തന്നെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു വീണ നന്ദകുമാര്‍ അവതരിപ്പിച്ച യാമിയെക്കുറിച്ചുള്ള ട്രോള്‍. ജോര്‍ജുകുട്ടിയെക്കുറിച്ച് രഹസ്യമായി അന്വേഷണം നടത്തുന്ന യാമിക്ക് രണ്ടാം പകുതിയില്‍ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. പ്രധാനപ്പെട്ട ഒരു സീനില്‍ ബക്കറ്റുമായി കടന്നുവന്നതോടെ ‘ബക്കറ്റ് സ്റ്റാര്‍’ എന്ന വിളിപ്പേരും വീണക്ക് ലഭിച്ചു. അത്തരം ട്രോളുകളെക്കുറിച്ച് സംസാരിക്കുകയാണ് കലാഭവന്‍ ഷാജോണ്‍.

കലാഭവന്‍ ഷാജോണ്‍ Photo: Screen grab/ The Showscape Journal

തന്റെ കണ്ണിലെ ചുവപ്പ് ട്രോളാകുമെന്ന് കരുതിയില്ലെന്നും പലരും അതിനെ ട്രോളുന്നത് എന്‍ജോയ് ചെയ്യാറുണ്ടെന്നും ഷാജോണ്‍ പറഞ്ഞു. വീണയുടെ ബക്കറ്റ് ട്രോളാകുമെന്ന് ഷൂട്ടിന്റെ സമയത്ത് കരുതിയെന്നും അതുപോലെ സംഭവിച്ചെന്നും താരം കൂട്ടിച്ചേര്‍ത്തു. ഷോസ്‌കേപ്പ് ജേര്‍ണലിനോട് സംസാരിക്കുകയായിരുന്നു കലാഭവന്‍ ഷാജോണ്‍.

‘വളരെ ഇംപോര്‍ട്ടന്റായിട്ടുള്ള സീനായിരുന്നു അത്. ആ സമയത്ത് വീണയുടെ ക്യാരക്ടറിനെ കാണിച്ചിട്ട് അവര്‍ പുറത്തുകിടക്കുന്ന വണ്ടി കഴുകുന്നതായിരുന്നു പ്ലാന്‍ ചെയ്തത്. പക്ഷേ, ആളുകളുടെ ശ്രദ്ധ വീണയിലേക്ക് പോകുമെന്ന് വിചാരിച്ച് അത് വേണ്ടെന്ന് ജിത്തു ഭായ് തീരുമാനിച്ചു. ബക്കറ്റ് കൊണ്ട് പോകുന്നത് മാത്രമേ ഷൂട്ട് ചെയ്തുള്ളൂ.

ദൃശ്യം 3 Photo: Troll Meme Malayalam/ Facebook

ഇതിന് ട്രോള്‍ കിട്ടില്ലേ എന്ന് ജിത്തു ഭായ്‌യോട് ചോദിച്ചു. ‘അതൊക്കെ ചിലപ്പോ ഉണ്ടാകും, കാര്യമാക്കണ്ട’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പക്ഷേ ഇത്രയും ട്രോള്‍ കിട്ടുമെന്ന് ഒരിക്കലും കരുതിയില്ല. പിന്നെ ഒരു സംവിധായകന് അയാളുടെ സിനിമ എങ്ങനെ എടുക്കണമെന്ന കാര്യത്തില്‍ ഒരു ക്രിയേറ്റീവ് ഫ്രീഡമുണ്ടാകുമല്ലോ, അതില്‍ നമുക്ക് ഇടപെടാന്‍ പറ്റില്ല,’ ഷാജോണ്‍ പറഞ്ഞു.

വീണയുടെ കഥാപാത്രത്തെ ആ സീനിന് ശേഷം കാണിക്കുന്നില്ലെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം പറയുന്നു. സഹദേവനും മകളും കൂടി പല കാര്യങ്ങളും പ്ലാന്‍ ചെയ്യുന്നത് കാണിക്കുന്നുണ്ടെന്നും എന്നാല്‍ ആ കഥാപാത്രത്തിന് പിന്നീട് വലിയ പ്രാധാന്യമില്ലെന്നും ഷാജോണ്‍ പറഞ്ഞു. അവസാനത്തേക്ക് എത്തുമ്പോള്‍ സഹദേവനാണ് പ്രധാന്യം കൂടുതലെന്നും താരം കൂട്ടിച്ചേര്‍ത്തു.

Content Highlight: Kalabhavan Shajon about the trolls on Drishyam 3 movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more