| Thursday, 9th November 2023, 4:19 pm

കലാഭാവന്‍ ഹനീഫ് അന്തരിച്ചു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ചലച്ചിത്ര താരവും മിമിക്രി ആര്‍ടിസ്റ്റുമായ കലാഭവന്‍ മുഹമ്മദ് ഹനീഫ് അന്തരിച്ചു. 58 വയസായിരുന്നു. നിരവധി സിനിമകളിലും ഹാസ്യ പരിപാടികളിലും നൂറ്റിഅമ്പതിലധികം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

എറണാകുളം മട്ടാഞ്ചേരിയിലെ ഹംസയുടെയും സുബൈദയുടെയും മകനായാണ് ജനനം. കലാഭവന്‍ ട്രൂപ്പിലെ പ്രധാന മിമിക്രി താരമായിരുന്നു ഹനീഫ്. നാടക വേദികളിലെ പ്രകടനമാണ് ഹനീഫിനെ കലാഭവനിലെത്തിച്ചത്.

1990ല്‍ പുറത്ത് വന്ന ചെപ്പ് കിലുക്കണ ചങ്ങാതി എന്ന ചിത്രത്തിലൂടെയാണ് കലാഭവന്‍ ഹനീഫ് സിനിമയിലെത്തുന്നത്. തെങ്കാശിപട്ടണം, ഈ പറക്കും തളിക, പാണ്ടിപ്പട, ചോട്ടാ മുംബൈ, ചട്ടമ്പിനാട്, ഉസ്താദ് ഹോട്ടല്‍, ദൃശ്യം, അമര്‍ അക്ബര്‍ ആന്തണി, ഡ്രൈവിങ് ലൈസന്‍സ്, 2018 മുതലായവ ശ്രദ്ധേയമായ ചിത്രങ്ങളാണ്.

കോമഡിയും മിമിക്‌സും പിന്നെ ഞാനും, മനസിലൊരു മഴവില്ല്, തില്ലാന തില്ലാന മുതലായ ടി.വി. ഷോകളില്‍ ഭാഗമായിട്ടുണ്ട്. മിന്നുകെട്ട് ഉള്‍പ്പെടെയുള്ള സീരിയലുകളിലും അഭിനയിച്ചു.
പങ്കാളി: വാഹിദ, മക്കള്‍ : ഷാരൂഖ് ഹനീഫ്, സിത്താര ഹനീഫ്

Content Highlight: Kalabhavan muhammed haneef passed away

We use cookies to give you the best possible experience. Learn more