| Friday, 9th August 2019, 4:59 pm

കക്കയം ഡാമിന്റെ ഷട്ടറുകള്‍ 120 സെന്റീമീറ്റര്‍ അല്‍പ സമയത്തിനുള്ളില്‍ ഉയര്‍ത്തും; താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ മാറിത്താമസിക്കണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ജലനിരപ്പ് ഉയരുന്നു സാഹചര്യത്തില്‍ കക്കയം ഡാമിന്റെ ഷട്ടറുകള്‍ 120 സെന്റീമീറ്റര്‍ ആയി അല്പസമയത്തിനുള്ളില്‍ ഉയര്‍ത്തുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍.

കുറ്റ്യാടി നദിയുടെ തീരത്തുള്ള കൊയിലാണ്ടി താലൂക്കിലെ ചക്കിട്ടപ്പാറ, ചങ്ങരോത്ത്, കൂത്താളി, പേരാമ്പ്ര, ചെറുവണ്ണൂര്‍, തുറയൂര്‍ എന്നീ പഞ്ചായത്തുകളിലും പയ്യോളി മുനിസിപ്പാലിറ്റിയിലും വടകര താലൂക്കിലെ മരുതോങ്കര, കുറ്റ്യാടി, വേളം, ആയഞ്ചേരി, തിരുവള്ളൂര്‍, മണിയൂര്‍, വടകര മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ ഉള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണം. താഴ്ന്ന പ്രദേശങ്ങളില്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാറി താമസിക്കണമെന്നും നിര്‍ദശം നല്‍കിയിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more