| Tuesday, 20th January 2026, 9:16 pm

ഫുട്‌ബോളിലെ പെര്‍ഫെക്ട് താരം; റോണോയെ കുറിച്ച് ബ്രസീലിയന്‍ ഇതിഹാസം പറഞ്ഞത്

ഫസീഹ പി.സി.

ലോക ഫുട്‌ബോള്‍ പുതിയ കാലഘട്ടത്തിലേക്ക് കാലെടുത്ത് വെച്ചിട്ടും ഏറെ ചര്‍ച്ചചെയ്യപ്പെടുന്നവരാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. പുതിയ എത്ര താരങ്ങള്‍ കളി മികവ് കൊണ്ട് മുഖ്യധാരയിലെത്തിയാലും ഇരുവരും എന്നും ആരാധകരുടെ മനസിൽ വാഴും.

അതോടൊപ്പം തന്നെ ക്രിസ്റ്റ്യാനോയാണോ മെസിയാണോ മികച്ചതെന്ന ചോദ്യവും സജീവമായിരിക്കും. വലിയൊരു പങ്ക് ആരാധകര്‍ തങ്ങളുടെ ലിയോയെ ഏറ്റവും മികച്ചവനെന്ന വിശേഷിപ്പിക്കാറുണ്ട്. മറുവശത്ത് അത്ര തന്നെ ആരാധകര്‍ റോണോ എന്ന പേര് ഈ ചോദ്യത്തിന് ഉറക്കെയുറക്കെ വിളിച്ച് പറയും. മറ്റ് ചിലരാകട്ടെ ഇരുവരെയും ഒരുപോലെ അംഗീകരിക്കാറുണ്ട്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. Photo: TCR/x.com

ആരാധകര്‍ മാത്രമല്ല, ഈ താരങ്ങളില്‍ മികച്ചത് ആരെന്ന ചോദ്യം നേരിടുന്നതും തങ്ങളുടെ ചോയ്‌സ് വെളിപ്പെടുത്തുന്നതും. നിരവധി ഫുട്‌ബോള്‍ താരങ്ങളും മെസി – റോണോ സംവാദങ്ങളില്‍ ഭാഗമാവാറുണ്ട്. ബ്രസീലിയന്‍ ഇതിഹാസം കക്ക ഒരിക്കല്‍ ഈ ചോദ്യത്തിന് ഉത്തരം പറഞ്ഞിട്ടുണ്ട്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് കക്ക ഏറ്റവും മികച്ചവനായി തെരഞ്ഞെടുത്തത്. മെസി നല്ല ഫുട്‌ബോളറാണെങ്കിലും മികച്ചത് റോണോയാണ് എന്നായിരുന്നു അദ്ദേഹത്തിനെ വാക്കുകള്‍. ഒപ്പം പോര്‍ച്ചുഗല്‍ ഇതിഹാസം പെര്‍ഫെക്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കക്ക. Photo: TCR/x.com

‘ലയണല്‍ മെസി നല്ലൊരു ഫുട്‌ബോളറാണ്. പക്ഷേ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മികച്ചവരില്‍ ഏറ്റവും മികച്ചതാണ്. അവനാണ് ഫുട്‌ബോളില്‍ ഏറ്റവും പെര്‍ഫെക്ടായിട്ടുള്ള താരം,’ കക്ക പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. Photo: TCR/x.com

കരിയറില്‍ 1000 ഗോളുകള്‍ എന്ന സ്വപ്ന നേട്ടത്തിലേക്ക് കുതിക്കുകയാണ് ആരാധകരുടെ പ്രിയ റോണോ. നിലവില്‍ താരം 959 ഗോളുകള്‍ നേടിയിട്ടുണ്ട്. താരം അടുത്ത് തന്നെ ഈ നേട്ടം കൈവരിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷക്കുന്നത്.

ഒപ്പം, ഈ വര്‍ഷം റോണോ ലോകചാമ്പ്യനാവണമെന്നും ആരാധകര്‍ ആഗ്രഹിക്കുന്നുണ്ട്. ജൂണില്‍ തുടങ്ങുന്ന ടൂര്‍ണമെന്റില്‍ താരം നിറഞ്ഞാടുന്നതും കന്നി ലോകകപ്പ് ഉയര്‍ത്തുന്നതാണ് കാണാനുള്ള കാത്തിരിപ്പിലാണ് താരത്തിന്റെ ആരാധകപട.

Content Highlight: Kaka once said Cristiano Ronaldo is better than the best while he said Lionel Messi is good player

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more