| Wednesday, 3rd December 2014, 2:09 pm

വിശാലിന്റെ നായികയായി ലക്ഷ്മി മേനോന് പകരം കാജല്‍ ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

സുശീന്തരന്റെ ചിത്രത്തില്‍ വിശാലിന്റെ നായികയായി ലക്ഷ്മി മേനോന് പകരം കാജല്‍ അഭിനയിക്കുമെന്ന് റിപ്പോര്‍ട്ട്. ധനുഷ് നായകനായിട്ടുള്ള “മാരി” എന്ന ചിത്രത്തിന്റെ ഷൂട്ടിങിലാണ് താരമിപ്പോള്‍.

കാജല്‍ ഓഫര്‍ സ്വീകരിച്ചുകഴിഞ്ഞെന്നാണ് സിനിമയിലെ അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ലക്ഷ്മി മേനോന്‍ ചിത്രത്തിലെ നായികയാകുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെന്നും എന്നാല്‍ അവര്‍ക്ക് പകരം കാജലിനെ അഭിനയിപ്പിക്കാനാണ് ഇപ്പോഴത്തെ തീരുമാനമെന്നും സ്രോതസ്സുകള്‍ വ്യക്തമാക്കുന്നത്.

” വിശാല്‍ ഇപ്പോള്‍ മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിങിലാണ്. സുശീന്തരന്റെ ചിത്രത്തിന്റെ ഷൂട്ടിങ് ഫെബ്രുവരിയിലാകും ആരംഭിക്കുക. കാജലിനെ ചിത്രത്തിന്റെ നായികയായി തീരുമാനിച്ചു കഴിഞ്ഞു. അവര്‍ കരാറില്‍ ഒപ്പിടുകയും ചെയ്തു.” അവര്‍ പറഞ്ഞു.

ലക്ഷ്മി മേനോനുമായി പ്രൊജക്ടിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും അവരുടെ പരീക്ഷ കഴിയുന്നതിന് വേണ്ടി കാത്തിരിക്കുകയാണെന്നുമാണ് സംവിധായകന്‍ മുമ്പ് പറഞ്ഞിരുന്നത്. കജലാണ് പുതിയ ചിത്രത്തിലെ നായിക എന്ന വാര്‍ത്ത സംവിധായകന്‍ എതിര്‍ത്തിട്ടില്ല. ഒന്നും ഉറപ്പിച്ചിട്ടില്ല എന്നായിരുന്നു സംവിധായകന്റെ പ്രതികരണം.

Latest Stories

We use cookies to give you the best possible experience. Learn more