ഒരുപിടി മികച്ച ഗാനങ്ങള്‍ സമ്മാനിച്ച മലയാളത്തിന്റെ പ്രിയ ഗാനരചയിതാവാണ് കൈതപ്രം. സംഗീതസംവിധായകന്‍, കവി, നടന്‍, ഗായകന്‍, തിരക്കഥാകൃത്ത്, എന്നീ മേഖലകളിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. കൈതപ്രം, രവീന്ദ്രന്‍ മാസ്റ്റര്‍, സിബി മലയില്‍, ലോഹിദതാസ് എന്നിവര്‍ ഒന്നിച്ച അനവധി ചിത്രങ്ങള്‍ മലയാളത്തിലുണ്ട്. ക്ലാസിക് ആയി കണക്കാക്കപ്പെടുന്ന മിക്ക ചിത്രങ്ങളിലെ ഗാനങ്ങളും സൂപ്പര്‍ ഹിറ്റാണ്.
ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിന് ശേഷം തങ്ങള്‍ എല്ലാവരും ഒന്നിച്ച സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ കൈതപ്രം. മനോരമാ ആഴ്ച്ചപതിപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഹിസ് ഹൈനസ് അബ്ദുള്ള ഇറങ്ങിയ അതേ വര്‍ഷം തന്നെ (1990) ഞാനും രവിയേട്ടനും വിഷ്ണുലോകം എന്ന സിനിമയ്ക്ക് വേണ്ടി വീണ്ടും ഒരുമിച്ചിരുന്നു. അതിലെ ‘മിണ്ടാത്തതെന്തേ കിളിപ്പെണ്ണേ നിന്നുള്ളില്‍’, ‘കസ്തൂരി എന്റെ കസ്തൂരി, ‘ആദ്യവസന്തമേ ഈ മൂക വീണയില്‍’ എന്നീ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. അതിനുശേഷമാണ് ഭരതം എന്ന ചിത്രം. ഞാനും സിബിയും ലോഹിയും രവിയേട്ടനും വീണ്ടും ഒന്നിച്ചപ്പോള്‍ അതിലെ പാട്ടുകളും ഹിറ്റായി. ‘ഗോപാംഗനേ’, ‘രാമകഥാ ഗാനലയം’ തുടങ്ങിയവ ചില ഉദാഹരണങ്ങളാണ്.
പിന്നെ അമരം എന്ന ചിത്രത്തിലെ ‘അഴകേ നിന്‍ മിഴിനീര്‍മണിയീ കുളിരില്‍ തൂവരുതേ’, ‘വികാരനൗകയുമായ്’, ‘ഹൃദയരാഗ തന്ത്രിമീട്ടി’ എന്നിവയൊക്കെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. 1991 ല്‍ അടുത്തത് വന്ന ചിതം അഭിമന്യു ആയിരുന്നു. ‘രാമായണക്കാറ്റേ’, ‘ഗണപതി ബപ്പാ മോറിയാ’ എന്ന ഗാനങ്ങള്‍ അതിലേതാണ്. തുടര്‍ന്ന് 1992ല്‍ കമലദളത്തിലൂടെ വീണ്ടും ഞങ്ങള്‍ നാലു പേരും ഒരുമിച്ചു. ‘പ്രേമോദാരനായ്’, ‘സായന്തനം’, ‘ആനന്ദനടനം’, ‘കമലദളം മിഴിയില്‍, ‘സുമുഹൂര്‍ത്തമായ്’ തുടങ്ങിയ പാട്ടുകളാണ് കമലദളത്തിനു വേണ്ടി ചെയ്തത്,’ കൈതപ്രം പറയുന്നു.
Content highlight: Kaithapram talks about Sibi Malayile, Lodithadas, and Raveendran Master