| Friday, 29th April 2016, 3:35 pm

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സിനിമാക്കാര്‍ തറ രാഷ്ട്രീയം കാണിക്കരുത്: കൈതപ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സിനിമാക്കാര്‍ തറ രാഷ്ട്രീയം കാണിക്കരുതെന്ന് സംഗീത സംവിധായകന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി. വിമര്‍ശനം ആകാം. എന്നാല്‍ ചീത്തവിളിയായി മാറുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പത്തനാപുരത്തെ ഗണേഷ്‌കുമാര്‍, ജഗദീഷ്, പോരാട്ടത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് കൈതപ്രം ഈ അഭിപ്രായ പ്രകടനം നടത്തിയത്.

തെരഞ്ഞെടുപ്പ് പ്രചരണത്തിനൊപ്പം ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉയരുന്നത് പതിവാണ്. എന്നാല്‍ താരങ്ങള്‍ എതിരാളികളെ സ്വന്തം നിലമറന്ന് വിമര്‍ശിക്കരുത്.

വ്യക്തിപ്രഭാവമുള്ള പല സ്ഥാനാര്‍ത്ഥികളും മത്സരിക്കുകയും പരാജയപ്പെടുക്കുയും ചെയ്തിട്ടുണ്ട്. അവരോളം വരില്ല ഇപ്പോള്‍ മത്സരിക്കുന്നവരെന്നും കൈതപ്രം വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more