| Wednesday, 22nd October 2025, 6:03 pm

ബൗളിങ് മാത്രമല്ല ബാറ്റിങ്ങും വശമുണ്ട്; പ്രോട്ടിയാസിന്റെ ചരിത്രം തിരുത്തിയെഴുതി റബാദ

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാനും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരം റാവല്‍പിണ്ടി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുകയാണ്. ആദ്യ മത്സരത്തില്‍ പാകിസ്ഥാന്‍ വിജയം നേടിയപ്പോള്‍ രണ്ടാം മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ പ്രോട്ടിയാസ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 333 റണ്‍സ് മറികടന്ന് 404 റണ്‍സാണ് സൗത്ത് ആഫ്രിക്ക് ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങില്‍ നേടിയത്.

പ്രോട്ടിയാസിന് വേണ്ടി മിന്നും പ്രകടനം നടത്തിയത് ഏഴാമനായി ഇറങ്ങിയ സെനൂറന്‍ മുത്തുസാമിയാണ്. 155 പന്തില്‍ നിന്ന് 89 റണ്‍സാണ് താരം നേടിയത്. മൂന്നാമനായി ഉറങ്ങിയ ട്രിസ്റ്റന്‍ സ്റ്റബ്‌സ് 205 പന്തില്‍ നിന്ന് 76 റണ്‍സ് നേടി രണ്ടാം ടോപ് സ്‌കോററായി.

എന്നാല്‍ ഏവരേയും അമ്പരപ്പിച്ചത് പതിനൊന്നാമനായി ഇറങ്ങിയ കഗീസോ റബാദയാണ്. 61 പന്തില്‍ നിന്ന് നാല് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 71 റണ്‍സാണ് താരം ലാസ്റ്റ് വിക്കറ്റില്‍ അടിച്ചെടുത്തത്. നേരിട്ട 38ാം പന്തിലാണ് താരം അര്‍ധ സെഞ്ച്വറി നേടിയത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും റബാദ സ്വന്തമാക്കിയിരിക്കുകയാണ്.

ടെസ്റ്റ് ക്രിക്കറ്റില്‍ 11ാമനായി ഇറങ്ങി ഏറ്റവും വേഗതയില്‍ അര്‍ധ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമാകാനാണ് റബാദയ്ക്ക് സാധിച്ചത്. ഈ നേട്ടത്തില്‍ സൗത്ത് ആഫ്രിക്കയുടെ സീനിയര്‍ താരം പാറ്റ് സിംകോസ് 1998ല്‍ നേടിയ റെക്കോഡാണ് റബാദ മറികടന്നതും.

ടെസ്റ്റ് ക്രിക്കറ്റില്‍ 11ാമനായി ഇറങ്ങി ഏറ്റവും വേഗതയില്‍ അര്‍ധ സെഞ്ച്വറി നേടുന്ന താരം, എതിരാളി, ബോള്‍, വര്‍ഷം

ഷെയ്ന്‍ ഷില്ലിങ്‌ഫോര്‍ഡ് (വെസ്റ്റ് ഇന്‍ഡീസ് – ന്യൂസിലാന്‍ഡ് – 25 ബോള്‍ – 2014

കഗീസോ റബാദ (സൗത്ത് ആഫ്രിക്ക) – പാകിസ്ഥാന്‍ – 38 ബോള്‍ – 2025

പാറ്റ് സിംകോസ് (സൗത്ത് ആഫ്രിക്ക) – ഓസ്‌ട്രേലിയ – 40 ബോള്‍ – 1998

പ്രോട്ടിയാസിന് വേണ്ടി ടോണി ഡി സോസി 93 പന്തില്‍ 55 റണ്‍സും നേടി. അതേസമയം പാകിസ്ഥാന് വേണ്ടി ബൗളിങ്ങില്‍ തിളങ്ങിയത് ആസിഫ് അഫ്രീദിയാണ്. ആറ് വിക്കറ്റുകളാണ് താരം നേടിയത്. മൊമാന്‍ അലി രണ്ട് വിക്കറ്റും നേടി. ഷഹീന്‍ അഫ്രീദി, സാജിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. നിലവില്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സാണ് നേടിയത്.

Content Highlight: Kagiso Rabada In Great Record Achievement In Test Cricket

Latest Stories

We use cookies to give you the best possible experience. Learn more