സൗത്ത് ആഫ്രിക്കയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരം സെന്റ് ജോര്‍ജ് ഓവലില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പ്രോട്ടിയാസ് ആദ്യ ഇന്നിങ്സില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 425 റണ്‍സിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
തുടര്‍ന്ന് മത്സരത്തിലെ നാലാം ദിനത്തില്‍ ഓസീസിനെ 99 റണ്‍സിന് ഓള് ഔട്ട് ആക്കാന്‍ പ്രോട്ടിയാസിന് സാധിച്ചു.
നിലവില്‍ മത്സരത്തിലെ നാലാം ദിനം അവസാനിച്ചപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് ആണ് ഓസ്ട്രേലിയ ഫോളോ ഓണില്‍ നേടിയത്. കങ്കാരുപ്പടയ്ക്ക് വേണ്ടി പൊരുതുന്നത് ട്രാവിസ് ഹെഡ്ഡാണ്. 138 പന്തില്‍ നിന്ന് ഒമ്പത് ഫോറുകള്‍ ഉള്‍പ്പെടെ പുറത്താക്കാതെ 87 റണ്‍സ് നേടി ക്രീസില്‍ നിലയുറപ്പിച്ചിരിക്കുകയാണ് ഹെഡ്. ഒപ്പമുള്ള സ്കോട്ട് ബോളണ്ട് രണ്ട് റണ്‍സാണ് നേടിയത്.
ഓപ്പണര്‍ നിക് മാഡിസനെ എട്ട് റണ്‍സിന് പുറത്താക്കി കഗീസോ റബാദയാണ് സൗത്ത് ആഫ്രിക്കയ്ക്ക് രണ്ടാം ഇന്നിങ്സിസിലെ ആദ്യ വിക്കറ്റ് നേടിക്കൊടുത്തത്. ഇതോടെ സ്വന്തം മണ്ണില്‍ 200 ടെസ്റ്റ് വിക്കറ്റുകള്‍ എന്ന നാഴികക്കല്ല് പിന്നിടാന്‍ താരത്തിന് സാധിച്ചിരുന്നു. ഇതിനെല്ലാം പുറമെ ഒരു മിന്നും നേട്ടവും നിലവില്‍ റബാദ സ്വന്തം പേരില്‍ കുറിച്ചിരിക്കുകയാണ്. ഫാസ്റ്റ് ബൗളര്‍ എന്ന നിലയില്‍ സ്വന്തം നാട്ടില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും മികച്ച ആവറേജ് നേടുന്ന താരമാകാനാണ് റബാദയ്ക്ക് സാധിച്ചത് (മിനിമം 200 വിക്കറ്റ്).
കാഗിസോ റബാദ (സൗത്ത് ആഫ്രിക്ക) – 20.04* (73 ഇന്നിങ്സ്)
ഫ്രെഡ് ട്രൂമാന് (ഇംഗ്ലണ്ട്) 20.04 (90)
ഷോണ്‍ പൊള്ളോക്ക് (സൗത്ത് ആഫ്രിക്ക) – 21.08 (109)
കര്ട്ലി ആംബ്രോസ് (വെസ്റ്റ് ഇന്‍ഡീസ്) – 21.19 (93)
ഡെയില്‍ സ്റ്റെയ്ന് (സൗത്ത് ആഫ്രിക്ക) – 21.62 (99)
മത്സരത്തില്‍ പിന്നീട് മാര്‍നസ് ലബുഷാനെ 39 റണ്‍സില്‍ കുരുക്കി സൈമണ്‍ ഹാര്‍മറും പ്രോട്ടിയാസിന് വേണ്ടി വിക്കറ്റ് നേടി. തുടര്‍ന്ന് മാറ്റ് റെന്‍ഷോയെ 11 റണ്‍സില്‍ റബാദ ബൗള്‍ഡാക്കി. ബ്യൂ വെബ്സ്റ്ററിനെ എട്ട് റണ്‍സില്‍ മടക്കിയയക്കാന്‍ സൈമണിനും സാധിച്ചു.
സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി നിലവില്‍ കാഗീസോ റബാദയും സൈമണ്‍ ഹാര്‍മറും രണ്ട് വീതം വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.
അതേസമയം ആദ്യ ഇന്നിങ്സില്‍ പ്രോട്ടിയാസിന് വേണ്ടി അഞ്ച് വിക്കറ്റുകള്‍ നേടിയ മാര്‍ക്കോ യാന്‍സനാണ് മിന്നും ബൗളിങ് പ്രകടനം നടത്തിയത്. കഗീസോ റബാദ, വിയാന്‍ മുള്‍ഡര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ അന്റിക്ക് നോര്‍ക്യ ശേഷിച്ച വിക്കറ്റും നേടി.
കങ്കാരുക്കള്‍ക്ക് വേണ്ടി ആദ്യ ഇന്നിങ്സ് ബാറ്റിങ്ങില്‍ കുറച്ചെങ്കിലും പൊരുതിയത് സ്റ്റീവ് സ്മിത്താണ്. 88 പന്തില്‍ നിന്ന് രണ്ട് ഫോര്‍ ഉള്‍പ്പെടെ 28 റണ്‍സാണ് താരം നേടിയത്.
ഓപ്പണര്‍ നിക് മാഡിസണെ മൂന്നാം ദിനം അവസാനിക്കുമ്പോള്‍ പൂജ്യത്തില്‍ കുരുക്കിയ കഗീസോ റബാദയിലൂടെയാണ് പ്രോട്ടിയാസ് വിക്കറ്റ് വേട്ട ആരംഭിച്ചത്.
പിന്നീട് നാലാം ദിനത്തില്‍ 14 റണ്‍സ് നേടവെ ട്രാവിസ് ഹെഡ്ഡിനെയും രണ്ട് റണ്‍സ് നേടിയ സ്കോട്ട് ബോളണ്ടിനെയും മാര്‍ക്കോ യാന്സന് പുറത്താക്കി. അന്റിക്ക് നോര്‍ക്യ 14 റണ്‍സില്‍ മാര്‍നസ് ലബുഷാനേയും പുറത്താക്കിയതോടെ ഓസീസ് സമ്മര്‍ദത്തിലായി. മാറ്റ് റെന്‍ഷോ (12), അലക്സ് കാരി (0) എന്നിവര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. ക്യാപ്റ്റന്‍ കമ്മിന്‍സ് ഉള്‍പ്പെടെ മറ്റാര്‍ക്കും കങ്കാരുപ്പടയ്ക്ക് വേണ്ടി വലിയ സ്കോര്‍ നേടാന്‍ സാധിച്ചില്ല.
സൂപ്പര്‍ താരവും ക്യാപ്റ്റനുമായ ടെംബ ബാവുമയുടെ മിന്നും സെഞ്ച്വറി കരുത്തിലാണ് പ്രോട്ടിയാസ് ഉയര്‍ന്ന സ്കോറിലെത്തിയത്. 334 പന്തില്‍ നിന്ന് ഒരു സിക്സും 18 ഫോറും ഉള്‍പ്പെടെ 179 റണ്‍സാണ് താരം നേടിയത്.
Content Highlight: Kagiso Rabada Achieve Super Record In Test Cricket At Home