| Thursday, 20th August 2020, 6:15 pm

10 വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ബ്രേക്ക് അപ്പില്‍ വിഷാദ രോഗം, ഞങ്ങളില്‍ എന്തിന് രോഗം അടിച്ചേല്‍പ്പിക്കുന്നു?, ദീപികക്കെതിരെ കങ്കണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിന് പിന്നാലെ ബോളിവുഡിലെ നിരവധി താരങ്ങള്‍ക്കെതിരെ നടി കങ്കണ റണൗത്ത് രംഗത്തെത്തിയിരുന്നു.

ഇപ്പോള്‍ ദീപിക പദുകോണിനെതിരെയാണ് കങ്കണ രംഗത്തു വന്നിരിക്കുന്നത്. ദീപിക വിഷാദ രോഗിയാണെന്ന് പറഞ്ഞത് എല്ലാവര്‍ക്കും വിശ്വസിക്കാമെങ്കില്‍ സുശാന്തിന് മാനസിക ബുദ്ധിമുട്ട് ഇല്ലെന്ന് അദ്ദേഹത്തിന്റെ അച്ഛന്‍ പറയുന്നത് എന്തുകൊണ്ട് ആളുകള്‍ക്ക് വിശ്വസിക്കാന്‍ മടിക്കുന്നതെന്നാണ് കങ്കണയുടെ ട്വീറ്റ്.

‘ 10 വര്‍ഷം മുമ്പ് നടന്ന ബ്രേക്ക് അപ്പ് മൂലം വിഷാദം പിടിപെട്ടെന്ന് ദീപിക പറയുന്നു. നമ്മള്‍ അവരെ വിശ്വസിക്കുന്നു. അതിനാല്‍ എനിക്കും സുശാന്തിനും അതേ ബഹുമാനം തരിക. എനിക്ക് മാനസിക രോഗമില്ലെന്ന് ഞാന്‍ പറയുമ്പോഴോ അല്ലെങ്കില്‍ സുശാന്തിന് മാനസിക ബുദ്ധിമുട്ടുകളിലെന്ന് അദ്ദേഹത്തിന്റെ പിതാവ് പറയുമ്പോഴോ ഞങ്ങളെ വിശ്വസിക്കേണ്ടേ? എന്തിനാണ് നിങ്ങള്‍ ഞങ്ങളുടെ മേല്‍ അസുഖം അടിച്ചേല്‍പ്പിക്കുന്നത്,’ കങ്കണയുടെ ഔദ്യോഗിക പി.ആര്‍ ടീം കൈകാര്യം ചെയ്യുന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു.

അതേ സമയം തനിക്ക് വിഷാദം രോഗം വന്നത് ബ്രേക്ക് അപ്പ് മൂലമാണെന്ന് ദീപിക ഇതുവരെയും പറഞ്ഞിട്ടില്ല.

നേരത്തെ നടന്‍ ആമിര്‍ഖാന്‍, റാണി മുഖര്‍ജി, അനുഷ്‌ക ശര്‍മ എന്നിവര്‍ക്കെതിരെയും കങ്കണ രംഗത്തു വന്നിരുന്നു. ഒന്നിച്ച് പ്രവൃത്തിച്ചിട്ടും സുശാന്തിന്റെ മരണത്തില്‍ ഒരു വാക്ക് പോലും പറയാന്‍ ആമിര്‍ ഖാന്‍ തയ്യാറായില്ലെന്ന് കങ്കണ പറഞ്ഞു. റിപ്പബ്ലിക് ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് കങ്കണയുടെ പരാമര്‍ശം.

‘ഈ റാക്കറ്റ് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് നിങ്ങള്‍ക്കറിയുമോ? ഒരാള്‍ ഒന്നും പറയാതിരുന്നാല്‍, ഒരു ഗ്രൂപ്പ് മുഴുവന്‍ മൗനത്തിലായിരിക്കും. ഒന്നും മിണ്ടില്ല. സുശാന്തിനൊപ്പം പി.കെ എന്ന സിനിമയില്‍ പ്രവൃത്തിച്ചായാളാണ് ആമീര്‍ ഖാന്‍. നാളിതുവരെയായി അദ്ദേഹം ഒന്നും മിണ്ടിയിട്ടില്ല. അതുപോലെ തന്നെയാണ് അനുഷ്‌ക ശര്‍മ്മയും, റാണി മുഖര്‍ജിയും, രാജു ഹിറാനിയും. ഇവരാരും സുശാന്തിന് വേണ്ടി ഒരു വാക്ക് മിണ്ടിയിട്ടില്ല. ഒരു കൊതുക് ചത്ത ലാഘവത്തോടെയാണ് സുശാന്തിന്റെ മരണത്തെ ബോളിവുഡിലെ പ്രമുഖര്‍ സമീപിച്ചത്’-കങ്കണ പറഞ്ഞു.

kangana agianst deepika padukone

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more