| Wednesday, 28th September 2016, 2:20 pm

കാതല്‍ സന്ധ്യ അമ്മയായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

2015 ഡിസംബറിലായിരുന്നു സന്ധ്യയുടെ വിവാഹം. ചെന്നൈയില്‍ ഐടി ഉദ്യോഗസ്ഥനായ വെങ്കട്ട് ചന്ദ്രശേഖരനാണ് ഭര്‍ത്താവ്.


നടി കാതല്‍ സന്ധ്യ അമ്മയായി. പെണ്‍കുഞ്ഞിനാണ് സ്ന്ധ്യ ജന്മം നല്‍കിയത്. കാതല്‍ സന്ധ്യയുടെ അടുത്ത സുഹൃത്തും തമിഴ് നടിയുമായ സുജ വരുണിയാണ് ഈ സന്തോഷവാര്‍ത്ത ട്വിറ്ററിലൂടെ അറിയിച്ചത്. കുഞ്ഞുമൊത്തുള്ള സന്ധ്യയുടെ ചിത്രവും സുജ പങ്കുവച്ചു.


ബാലാജി ശക്തിവേല്‍ സംവിധാനം ചെയ്ത കാതല്‍ എന്ന ചിത്രത്തിലൂടെയാണ് സന്ധ്യ സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. ചിത്രം വന്‍ വിജയമായപ്പോള്‍ സന്ധ്യ പിന്നീട് കാതല്‍ സന്ധ്യയെന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

തമിഴ്, തെലുങ്ക്,മലയാളം, കന്നട എന്നീ ഭാഷകളിലായി നാല്‍പ്പതിലധികം ചിത്രങ്ങളില്‍ സന്ധ്യ വേഷമിട്ടു. സൈക്കിള്‍, ട്രാഫിക്, വേട്ട തുടങ്ങിയവയായിരുന്നു സന്ധ്യയുടെ പ്രധാന മലയാള ചിത്രങ്ങള്‍.

2015 ഡിസംബറിലായിരുന്നു സന്ധ്യയുടെ വിവാഹം. ചെന്നൈയില്‍ ഐടി ഉദ്യോഗസ്ഥനായ വെങ്കട്ട് ചന്ദ്രശേഖരനാണ് ഭര്‍ത്താവ്.

സെപ്റ്റംബര്‍ 27 നാണ് സന്ധ്യയുടെ ജന്മദിനം. ആ ദിവസം തന്നെ കുഞ്ഞിന് ജന്മം നല്‍കണം എന്നായിരുന്നു സന്ധ്യയുടെ ആഗ്രഹം.

ചെന്നൈ പ്രളയത്തിന്റെ ബഹളത്തിലായിരുന്നു സന്ധ്യയുടെ വിവാഹം നടന്നത്. വടപളനിയിലെ ആറാംനിലയിലെ ഫ്‌ലാറ്റില്‍ കാതല്‍ സന്ധ്യയുടെ കുടുംബം കുടുങ്ങിപ്പോയി. വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട അശോക് നഗറിലെ വെങ്കട്ട് ചന്ദ്രശേഖരന്റെ കുടുംബവുമായി ബന്ധപ്പെടാന്‍ കഴിയാതായി. ഒടുവില്‍ ആര്‍ഭാടമായി നടത്താനുദ്ദേശിച്ച വിവാഹം അതോടെ ലളിതമായ ചടങ്ങാക്കി മാറ്റി. ഗുരുവായൂരില്‍ വെച്ചായിരുന്നു ഇരുവരും വിവാഹിതരായത്.

വിവാഹത്തിന്റെ ആഘോഷത്തിനു മാറ്റിവച്ച തുക ചെന്നൈയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ഉപയോഗിക്കുകയായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more