| Tuesday, 4th August 2020, 2:32 pm

കടവൂര്‍ ജയന്‍ വധക്കേസ്: പ്രതികളായ ഒന്‍പത് ആര്‍.എസ്.എസ് പ്രവര്‍ത്തകരും കുറ്റക്കാരെന്ന് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: കടവൂര്‍ ജയന്‍ വധക്കേസില്‍ ഒന്‍പത് പ്രതികളും കുറ്റക്കാരെന്ന് കണ്ടെത്തി. കൊല്ലം ജില്ലാ പ്രിന്‍സിപല്‍ സെഷന്‍സ് കോടതിയുടെതാണ് കണ്ടെത്തല്‍.

ജയനെ കൊലപ്പെടുത്തിയത് ആര്‍.എസ്.എസ് വിട്ടത് കൊണ്ടുള്ള വൈരാഗ്യം മൂലമാണെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ കോടതി ശരിവെച്ചു. വെള്ളിയാഴ്ചയാണ് കേസില്‍ വിധി പറയുന്നത്.

2012 ഫെബ്രുവരി ഏഴിനായിരുന്നു കൊല്ലം കടവൂര്‍ ജംഗഷന് സമീപത്ത് വെച്ച് ജയനെ ഒന്‍പതംഗ സംഘം വെട്ടി കൊലപ്പെടുത്തുന്നത്.

ആര്‍എസ്.എസ് പ്രവര്‍ത്തകരായ ഒന്‍പതു പേരും കുറ്റക്കാരാണെന്ന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവും ഓരോ ലക്ഷം രൂപ വീതം പിഴയും അന്ന് കോടതി വിധിച്ചിരുന്നു.

എന്നാല്‍ പ്രതികള്‍ ഈ വിധിയെ ചോദ്യം ചെയ്ത് മേല്‍ക്കോടതിയെ സമീപിക്കുകയായിരുന്നു. ഒന്നാം സാക്ഷിയായി അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയ ആയുധങ്ങള്‍ കൊലപാതകത്തിന് ഉപയോഗിച്ചതല്ലെന്നായിരുന്നു പ്രതികള്‍ വാദിച്ചത്.

ഇതേതുടര്‍ന്ന് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കൊല്ലം പ്രിന്‍സിപല്‍ സെഷന്‍സ് കോടതി കേസിന്റെ വാദം കേള്‍ക്കുകയായിരുന്നു.

ഇപ്പോള്‍ ഇവര്‍ പ്രതികളാണെന്ന് കോടതി വീണ്ടും കണ്ടെത്തിയിരിക്കുകയാണ്.
കൊവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ കേസില്‍ അന്തിമ വാദം കേള്‍ക്കുമ്പോള്‍ കോടതിയില്‍ പ്രതികളില്ലായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more