| Sunday, 24th July 2016, 3:10 pm

മലേഷ്യയില്‍ കബാലിയുടെ ക്ലൈമാക്‌സില്‍ ചെറിയൊരു ചെയ്ഞ്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

രജനികാന്തിന്റെ കബാലി കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. മലേഷ്യയായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. മലയ് ഭാഷയിലും ചിത്രം റിലീസ് ചെയ്തിരുന്നു.

എന്നാല്‍ മലേഷ്യയില്‍ റിലീസ് ചെയ്ത കബാലിക്ക് ചെറിയ ചില മാറ്റങ്ങള്‍ ഉണ്ട്. ക്ലൈമാക്‌സിലാണ് മാറ്റം വരുത്തിയത്.

മലേഷ്യന്‍ രഹസ്യാന്വേഷണ സംഘത്തെയും പോലീസിനെയും അപകീര്‍ത്തിപ്പെടുത്തുന്നു എന്ന കാരണത്താണ് ക്ലൈമാക്‌സില്‍ മാറ്റം വരുത്തിയത്.

അതിനിടെ കബാലി ആദ്യദിവസം തന്നെ 250 കോടി രൂപ സ്വന്തമാക്കിയെന്നാണ് നിര്‍മ്മാതാവ് കലൈപുലി എസ്. തനു അവകാശപ്പെടുന്നത്. ലോകവ്യാപകമായി വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രം തമിഴ്‌നാട്ടില്‍ മാത്രമായി 100 കോടി രൂപ കളക്ടു ചെയ്തു എന്നും തനു പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more