| Tuesday, 8th July 2014, 1:42 pm

ക്ലാസ്സ് മുറിക്ക് അകത്തല്ല പുറത്താണ് യഥാര്‍ത്ഥ വിദ്യാഭ്യാസം

ഡൂള്‍ന്യൂസ് ഡെസ്‌ക്


എഫ്.ബി നോട്ടിഫിക്കേഷന്‍ / കെ.എ ഷാജി


[]ക്ലാസ്സ് മുറിക്ക് അകത്തല്ല മറിച്ച് പുറത്താണ് യഥാര്‍ത്ഥ വിദ്യാഭ്യാസം എന്ന് പറഞ്ഞ് തന്നത് ഒരു കാലത്ത് എസ് എഫ് ഐ പ്രവര്‍ത്തകരുടെ ജീവാത്മാവും പരമാത്മാവും ആയിരുന്ന എം.എന്‍ വിജയന്‍ മാഷ് ആയിരുന്നു.

വിജയന്‍ മാഷുടെ സംഭാഷണ ശൈലി അനുകരിച്ചിരുന്ന വിദ്യാര്‍ഥി നേതാക്കളും അത് തന്നെ ആവര്‍ത്തിച്ചു. പഠിപ്പ് മുടക്കിയും മുദ്രാവാക്യം വിളിച്ചും പോസ്റ്റര്‍ ഒട്ടിച്ചും പോലീസിന്റെ തല്ലുകൊണ്ടും പ്രസംഗിച്ചും അപരന്റെ വേദനകള്‍ സ്വന്തം എന്ന് കരുതിയും നടന്നിരുന്ന കാലം ഒട്ടും മോശമായിരുന്നു എന്ന് ഇന്നും കരുതുന്നില്ല.

പോരാട്ടങ്ങളുടെ കനല്‍ വഴികളില്‍ മുന്നേ നടന്നവര്‍ ക്ലാസ്സ് മുറിക്കുള്ളില്‍ തളചിട്ടവരെക്കാളും ബുദ്ധിയും ബോധവും അറിവും മനുഷ്യത്വവും നന്മയും ഉള്ളവരായിരുന്നു. അവരെ പിന്തുടര്‍ന്നതില്‍ നഷ്ടം യാതൊന്നുമില്ല. പഠനവും പോരാട്ടവും ഒന്നിച്ച് ചേര്‍ന്ന ആ നല്ല നാളുകള്‍ക്ക് ലാല്‍ സലാം.

Latest Stories

We use cookies to give you the best possible experience. Learn more