കോഴിക്കോട്: സംസ്ഥാനത്തെ മൂന്ന് വൈസ് ചാന്‍സലര്‍മാര്‍ ആര്‍.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി നടന്ന സമ്മേളനത്തില്‍ പങ്കെടുത്ത നടപടിയെ വിമര്‍ശിച്ച മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. വി.ഡി സതീശന്റെ കാലാവധി കഴിയും മുമ്പ് കേരളത്തിലെ ബാക്കി വരുന്ന വി.സിമാരും മോഹന്‍ ഭാഗവതിന്റെ പ്രഭാഷണം കേള്‍ക്കാന്‍ വരുമെന്ന് സുരേന്ദ്രന്‍ അവകാശപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
വി.ഡി സതീശനെ സത്യപ്രതിജ്ഞ ചെയ്യിപ്പിച്ചതും രാജി സ്വീകരിക്കാന്‍ പോവുന്നതും ആര്‍.എസ്.എസ്സുകാരനായിരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ആര്‍. എസ്. എസ്സ് ഈ നാടിന്റെ ജീവാത്മാവും പരമാത്മാവുമാണെന്നും സുരേന്ദ്രന്‍ അവകാശപ്പെടുന്നു.
മമതയുടെയും സ്റ്റാലിന്റേയും പിണറായിയുടെയും ഗതിയായിരിക്കും വി.ഡി. സതീശന് വരാന്‍ പോകുന്നതെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ അവകാശപ്പെട്ടു. ‘അങ്ങയുടെ കൂട്ടുകാരായ ലീഗും ജമാ അത്തെ ഇസ്ലാമിയും പി.ഫ്.ഐക്കാരുമടക്കം എല്ലാവരും അങ്ങയെപ്പോലെ കഴുത കാമം കരഞ്ഞു തീര്‍ക്കും,’ എന്നും സുരേന്ദ്രന്‍ പറയുന്നു.
ആര്‍.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി നടന്ന സമ്മേളനത്തില്‍ പങ്കെടുത്ത നടപടിയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ വിമര്‍ശനമറിയിച്ചിരുന്നു. സംസ്ഥാനത്തെ മൂന്ന് വൈസ് ചാന്‍സലര്‍മാര്‍ മാപ്പ് പറയണമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ സുരേന്ദ്രന്റെ പ്രതികരണം.
സംസ്ഥാനത്തെ മൂന്ന് മൂന്ന് വൈസ് ചാന്‍സലര്‍മാര്‍ ആര്‍.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി നടന്ന സമ്മേളനത്തില്‍ പങ്കെടുത്തത് വിവാദമായിരുന്നു. എം.ജി, കേരളാ, മലയാളം സര്‍വകലാശാലകളിലെ വി.സിമാരായിരുന്നു ആര്‍.എസ്.എസ് സമ്മേളനത്തില്‍ പങ്കെടുത്തത്.
ഇതിനെതിരെ പ്രതിപക്ഷം വിമര്‍ശനമുന്നയിച്ചിരുന്നു. യു.ഡി.എഫും ഉന്നതവിദ്യാഭ്യസ മന്ത്രിയും നിലപാടറിയിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിറകെയായിരുന്നു മുഖ്യമന്ത്രി വി.സിമാരെ വിമര്‍ശിച്ചത്.
സര്‍സംഘചാലക് മോഹന്‍ഭാഗവത് സംസാരിച്ച പ്രഭാഷണ സഭയില്‍ മൂന്ന് വൈസ് ചാന്‍സലര്‍ പങ്കെടുത്തത് അതീവ ഗൗരവമായി കാണുന്നുവെന്നും ഗുരുതരമായ വീഴ്ചയാണ് വൈസ് ചാന്‍സലര്‍മാര്‍ക്ക് ഉണ്ടായതെന്നുമായിരുന്നു വി.ഡി സതീശന്റെ പ്രതികരണം. ആര്‍.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി നടന്ന സമ്മേളനത്തില്‍ പങ്കെടുത്ത സംസ്ഥാനത്തെ മൂന്ന് വൈസ് ചാന്‍സലര്‍മാര്‍ മാപ്പ് പറയണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.
കേരളീയ പൊതുസമൂഹത്തിന് വൈസ് ചാന്‍സലര്‍ പദവിയോട് ആദരവുണ്ട്. അത് കളഞ്ഞ് കുളിക്കുന്ന തരത്തിലാണ് തീവ്ര വര്‍ഗീയത പറയുന്ന ആര്‍.എസ്.എസ് നേതാവിന്റെ പരിപാടിയില്‍ ഇവര്‍ പങ്കെടുത്തത്. വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കില്ല. അത് വെച്ചുപൊറുപ്പിക്കുകയുമില്ല. ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്ത മൂന്ന് വി.സിമാരും കേരളത്തോട് മാപ്പ് പറയണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ഇതിന് പിറകെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഈ വിഷയത്തില്‍ വി.സിമാരെ വിമര്‍ശിച്ചിരുന്നു. ആര്‍.എസ്.എസ് പരിപാടിയില്‍ മൂന്ന് സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്തത് ഗുരുതരമായ തെറ്റാണെന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഗവര്‍ണറെ മുന്‍ നിര്‍ത്തി അക്കാദമിക മേഖലയെ കാവിവല്‍ക്കരിക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ക്കെതിരെ കടുത്ത നിലപാടുമായി മുന്നോട്ടുപോകുമ്പോഴാണ് വിസിമാരുടെ ഭാഗത്തുനിന്ന് ഇത്തരം നീക്കങ്ങള്‍ ഉണ്ടായിരിക്കുന്നതെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. ഉന്നത വിദ്യാഭ്യാസമേഖലയെ വിഴുങ്ങാന്‍ നോക്കുന്ന ഈ കാവിവല്‍ക്കരണ നീക്കങ്ങള്‍ക്കെതിരെ ഉയര്‍ന്ന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ മതനിരപേക്ഷ കേരളം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ചെന്നിത്തല പറഞ്ഞിരുന്നു.
Content Highlight: K Surendran against Kerala CM VD Satheesan on Criticism Against Vice Chancellors on Attending RSS event