കണ്ണൂര്‍: ഏറെ നാടകീയമായ പ്രസ്താവനകള്‍ക്കും പ്രതികരങ്ങള്‍ക്കും ഒടുവില്‍ സമ്മര്‍ദത്തിന് വഴങ്ങി ഹൈക്കമാന്‍ഡ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ. സുധാകരന്‍ മത്സരിക്കും. എം.പിമാര്‍ മത്സരിക്കേണ്ടതില്ല എന്ന എ.ഐ.സി.സി തീരുമാനത്തില്‍ സുധാകരന് മാത്രം ഇളവ് നല്‍കിയാണ് മത്സരിക്കാന്‍ അനുമതി നല്‍കിയത്.
തെരഞ്ഞെടുപ്പില്‍ എന്തുവന്നാലും മത്സരിക്കുമെന്ന നിലപാടിലായിരുന്നു സുധാകരന്‍. അദ്ദേഹം പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്നും സ്വതന്ത്രനായി മത്സരിക്കുമെന്ന അഭ്യൂഹങ്ങളും ഉടലെടുത്തിരുന്നു.
കെ.സി. വേണുഗോപാലിനോട് ‘നിങ്ങള്‍ക്ക് നിങ്ങളുടെ വഴി, എനിക്ക് എന്റെ വഴി’ എന്നും ഗുഡ് ബൈയും പറഞ്ഞത് ഈ അഭ്യൂഹങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകളുണ്ടാക്കി.
സംസ്ഥാന വ്യാപകമായി പ്രവര്‍ത്തകുടെയും നേതാക്കളുടെയും പിന്തുണ തനിക്കുണ്ടെന്നും സുധാകരന്‍ അവകാശപ്പെട്ടിരുന്നു.
സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സുധാകരന്‍ കടുത്ത അതൃപ്തിയിലായിരുന്നു. മത്സരിക്കാനുള്ള തീരുമാനത്തില്‍ ഉറച്ച സുധാകരന്‍ ഒരു അനുനയത്തിനും വഴങ്ങിയിരുന്നില്ല.
എന്നാല്‍ എംപിമാര്‍ മത്സരിക്കേണ്ടെന്ന തീരുമാമനാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ കൈക്കൊണ്ടത്. ഇതോടെ കെ സുധാകരന് പുറമെ അടൂര്‍ പ്രകാശിനും സീറ്റുണ്ടാകില്ലെന്ന് ഉറപ്പാവുകയായിരുന്നു.
പിന്നാലെയാണ് സുധാകരന്‍ പാര്‍ട്ടി വിടുമെന്ന് ഉറപ്പായത്. ഇത്തരമൊരു സാഹചര്യത്തിലാണ് കോണ്‍ഗ്രസിന് സുധാകരന് മുന്നില്‍ മുട്ടുമടക്കേണ്ടി വന്നത്.
Content Highlight: K. Sudhakaran will contest in the assembly elections.