| Monday, 16th March 2026, 11:37 am

കണ്ണൂരില്‍ മത്സരിക്കണമെന്ന് പറഞ്ഞ് കെ. സുധാകരന്‍ കരയുന്നു; ജി. സുധാകരന്റേത് ഒരു വിഷയമേ അല്ല: എം.വി ഗോവിന്ദന്‍

നിഷാന. വി.വി

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ പടല പിണക്കങ്ങളാണെന്ന ആരോപണവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും കോണ്‍ഗ്രസിന് അതിവേഗം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ പോലും കഴിയുന്നില്ലെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു.

തീരുമാനിച്ചാലും മുന്നോട്ട് പോവാന്‍ ഒരുപാട് സമയമെടുക്കുമെന്നും അവര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ. സുധാകരനുണ്ടാക്കിയ കുഴപ്പങ്ങളൊന്നും ഇതുവരെ കഴിഞ്ഞിട്ടില്ല. കേരളത്തിന്റെ കെ.പി.സി.സി പ്രസിഡന്റായിരുന്ന അദ്ദേഹം കണ്ണൂരില്‍ മത്സരിക്കുമെന്ന് പറഞ്ഞ് കരയുകയാണ്.

കോണ്‍ഗ്രസിന്റെ നിരവധി സീറ്റുകളിലെ അവസ്ഥ ഇത് തന്നെയാണെന്നും മുഖ്യമന്ത്രിയാവാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ത്വരയാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

‘കോണ്‍ഗ്രസില്‍ മുഴുവന്‍ പടല പിണക്കങ്ങളാണ്. എല്ലാം കൊണ്ടും കോണ്‍ഗ്രസിന് ഭരണം നടത്താന്‍ കഴിയില്ലെന്ന് ജനം മനസ്സിലാക്കിയിട്ടുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജി. സുധാകരന്റെ വിഷയം തങ്ങളെ ബാധിക്കുന്നതല്ലെന്നും അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് തന്നെ പോയ ആളാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

ഇരുപത്തിയാറ് ദിവസം കൊണ്ട് കേരളത്തിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം രചിക്കും. മൂന്നാമതും എല്‍.ഡി.എഫ് ഗവണ്‍മെന്റ് അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: K. Sudhakaran is crying saying he wants to contest in Kannur; G. Sudhakaran’s is not an issue: M.V. Govindan

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more