[]തിരുവനന്തപുരം: തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ആഭ്യന്തരമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയില്ലെങ്കില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍.
ഇത്തവണ മത്സരിക്കില്ലെന്ന കാര്യം നേരത്തെ തന്നെ പാര്‍ട്ടിയെ അറിയിച്ചതാണ്. അതും തിരുവഞ്ചൂരിന്റെ ആഭ്യന്തരമന്ത്രിസ്ഥാനവുമായി ബന്ധമില്ല.
താനാണ് ശരിയെന്ന നിലപാട് തിരുവഞ്ചൂര്‍ മാറ്റിയേ തീരൂ. മന്ത്രിസ്ഥാനത്ത് തുടരണോ എന്ന് തിരുവഞ്ചൂര്‍ തന്നെയാണ് തീരുമാനിക്കേണ്ടതെന്നും സുധാകരന്‍ പറഞ്ഞു.
കോഴിക്കോട് ജില്ലാ ജയിലിലെ സി.പി.ഐ.എം ഫ്രാക്ഷന്‍ മാറ്റാന്‍ ആഭ്യന്തരവകുപ്പിന് കഴിഞ്ഞിട്ടില്ലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
നേരത്തേ, മന്ത്രിസ്ഥാനം ആരുടേയും കുടുംബസ്വത്തല്ലെന്നും സുധാകരന്‍ തുറന്നടിച്ചിരുന്നു. കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് കല്ലേറ് കൊണ്ട സംഭവത്തിലും തിരുവഞ്ചൂരിനെതിരെ സുധാകരന്‍ കടുത്ത ഭാഷയുമായി രംഗത്തെത്തിയിരുന്നു.
മുഖ്യമന്ത്രിക്ക് കല്ലേറു കൊണ്ടതിന്റെ ഉത്തരവാദി ആരെന്ന് തിരുവഞ്ചൂര്‍ വ്യക്തമാക്കണം. അഭ്യന്തര വകുപ്പിനും അഭ്യന്തര മന്ത്രിക്കുമുണ്ടായ പാളിച്ചകളാണ് അക്രമണത്തിന് പിന്നിലെന്നും സുധാകരന്‍ വ്യക്തമാക്കിയിരുന്നു.