| Thursday, 20th January 2011, 5:09 pm

ഈ ടീം ലോകകപ്പ് നേടാന്‍ യോഗ്യം: ശ്രീകാന്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ത്യയുടെ ലോകകപ്പ് ടീമിനെക്കുറിച്ച് മുഖ്യ സെലക്ടര്‍ കൃസ് ശ്രീകാന്ത് സംസാരിക്കുന്നു

“ഏറ്റവും മികച്ച ടീമിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ കുറേ മാസങ്ങളായി സിലക്ടര്‍മാര്‍ താരങ്ങളുടെ പ്രകടനം നിരീക്ഷിക്കുകയായിരുന്നു. നിലവിലെ ടീമിന് ലോകകപ്പ് നേടാനാകുമെന്നുതന്നെയാണ് വിശ്വാസം”

” ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍വെച്ചാണ് കളി നടക്കുന്നതെന്ന കാര്യം നാം കണക്കിലെടുക്കണം. ഇവിടത്തെ പിച്ചിന്റെ സ്വഭാവം കണക്കിലെുത്താണ് ടീമിനെ തിരഞ്ഞെടുത്തത്. എതിരാളികളുടെ ശക്തിയും ദൗര്‍ബല്യവും കണക്കിലെടുത്തുള്ള ടീമാണ് ഇന്ത്യയുടേയത്.”

“മൂന്നു സ്പിന്നര്‍മാരെ ടീമിലെടുത്തതിനെക്കുറിച്ച് അധികം സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല. ശരിക്കും താരങ്ങളുടെ എല്ലാ ദൗര്‍ബല്യവും ശക്തിയും മനസിലാക്കിയാണ് ടീമിലെടുത്തത്. ഈ ടീം ലോകകപ്പ് നേടും ഏന്നുതന്നെയാണ് എന്റെ വിശ്വാസം”

We use cookies to give you the best possible experience. Learn more