| Monday, 20th August 2018, 11:41 pm

മന്ത്രി രാജു കാനവുമായി കൂടികാഴ്ച നടത്തി; നടപടിയുണ്ടായേക്കുമെന്ന് സൂചന

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനം കനത്ത കാലവര്‍ഷത്തിലും, പ്രളയക്കെടുതിയിലും ഉലയുമ്പോള്‍ വിദേശയാത്ര നടത്തി വിവാദത്തിലായ മന്ത്രി കെ. രാജു സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി.

മന്ത്രിയുടെ വിദേശ സന്ദര്‍ശനത്തെ നേരത്തെ കാനം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കേരളം ദുരന്തമുഖത്ത് നില്‍ ക്കുമ്പോള്‍ കുറച്ചുകൂടെ ഔചിത്യബോധം മന്ത്രി കാണിക്കണമെന്ന് സി.പി.ഐക്ക് അകത്തും വിമര്‍ശനങ്ങളുണ്ട്. മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നേടുമ്പോള്‍ മന്ത്രിയുടെ പ്രവൃത്തി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്നും വിമര്‍ശനങ്ങളുണ്ട്.

വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ മന്ത്രിയെ ജര്‍മ്മനിയില്‍ നിന്ന് അടിയന്തരമായി തിരിച്ച് വിളിച്ചിരുന്നു.

മുഖ്യമന്ത്രിയുടേയും, പാര്‍ട്ടിയുടേയും അനുമതി വാങ്ങിയാണ് വിദേശത്ത് പോയതെന്നും, താന്‍ പോകുമ്പോള്‍ സ്ഥിതിഗതികള്‍ ഇത്ര വഷളായിട്ടില്ലെന്നുമായിരുന്നു രാജുവിന്റെ വിശദീകരണം.

Latest Stories

We use cookies to give you the best possible experience. Learn more