| Thursday, 29th January 2026, 9:32 am

'കേരളം സാമ്പത്തിക അഭിവൃദ്ധിയുടെ ടേക്ക് ഓഫ് ഘട്ടത്തിൽ'; 2026 സംസ്ഥാന ബജറ്റ് അവതരിപ്പിച്ച് കെ.എൻ ബാലഗോപാൽ

ശ്രീലക്ഷ്മി എ.വി.

തിരുവനന്തപുരം: 2026- 2027 സംസ്ഥാന ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ച് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ. കേരളം സാമ്പത്തിക അഭിവൃദ്ധിയുടെ ടേക്ക് ഓഫ് ഘട്ടത്തിലാണെന്ന് കെ.എൻ ബാലഗോപാൽ പറഞ്ഞു.

ഏറെ സന്തോഷമുണ്ടെന്നും പത്ത് വർഷം മുമ്പുള്ള കേരളമല്ല ഇപ്പോഴുള്ളതെന്നും ധനമന്ത്രി എന്ന നിലയിൽ തന്റെ ആറാമത്തെ ബജറ്റാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേന്ദ്ര സർക്കാർ തരുന്ന പിരിമുറുക്കം തെരഞ്ഞെടുപ്പ് കാലത്തെ ഇരുട്ടടി ആയിട്ടേ കാണുന്നുള്ളുവെന്നും മന്ത്രി പറഞ്ഞു.

35നും 60നും ഇടയിൽ പ്രായമുള്ള ട്രാൻസ് വുമൺ അടക്കമുള്ള സ്ത്രീകൾക്കുള്ള മുഖ്യമന്ത്രിയുടെ സ്ത്രീസുരക്ഷ പദ്ധതിക്കായി 3720 കോടി രൂപ വകയിരുത്തുന്നുവെന്ന് മന്ത്രി പറഞ്ഞു. 31 ലക്ഷം പേർക്കാണ് സ്ത്രീസുരക്ഷ പെൻഷൻ ലഭിക്കുക.

കണക്റ്റ് വർക്ക് സ്കോളർഷിപ്പ് പദ്ധതിക്കായി 400 കോടി രൂപ മാറ്റിവെച്ചെന്ന് കെ.എൻ ബാലഗോപാൽ പറഞ്ഞു.

1,27,747 കോടി രൂപയുടെ നികുതി വരുമാന വർധനയുണ്ടായെന്നും മന്ത്രി വ്യക്തമാക്കി.

നികുതിയേതര വരുമാനത്തിൽ വളർച്ചയുണ്ടായിട്ടുണ്ടെന്നും 24898 കോടി രൂപ അധികം ലഭിച്ചെന്നും മന്ത്രി പറഞ്ഞു. ജി.എസ്.ടിയിൽ കുറവ് വരുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

മത്സ്യത്തൊഴിലാളികൾക്ക് പുനർഗേഹത്തിലൂടെ 3408 വീടുവെച്ചുനൽകി. ആശാ വർക്കർമാരുടെ ഓണറേറിയം പ്രതിമാസം 1000 രൂപയായി വർധിപ്പിച്ചു. അങ്കണവാടി വർക്കർമാർക്കും 1000 രൂപ വർധനവ് ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

വിഴിഞ്ഞത്ത് ചരക്ക് കപ്പലുകൾ 610 എത്തിയെന്നും കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഒന്നാം തിയതി ശമ്പളം നൽകുമെന്നും മന്ത്രി അറിയിച്ചു.

വയനാട് പുനരധിവാസം മികച്ച രീതിയിൽ നടക്കുന്നു. മരണപ്പെട്ടവരുടെ ആശ്രിതർക്കും ദുരന്തബാധിതർക്കും പ്രതിമാസ ധനസഹായവും ചികിത്സ സഹായവും നൽകി, മാതൃകാപരമായ ടൗൺഷിപ്പ് പദ്ധതി പൂർത്തീകരണത്തിലേക്ക് അടുക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ഫെബ്രുവരി മൂന്നാം വാരത്തോടെ ആദ്യ ഘട്ട വീടുകൾ കൈമാറുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സ്വപ്ന ബജറ്റയിരിക്കില്ലെന്നും പറയുന്ന കാര്യം ചെയ്യുന്ന ബജറ്റായിരിക്കും അവതരിപ്പിക്കുകയെന്ന് കെ. എന്‍ ബാലഗോപാല്‍ ബജറ്റ് അവതരണത്തിന് മുമ്പ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

‘വീണ്ടും ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ ചെയ്ത് തീര്‍ക്കാന്‍ കഴിയുന്ന പ്രായോഗികമായ ബജറ്റാണ് അവതരിപ്പിക്കുക. സാമ്പത്തിക വശമെല്ലാം കണ്ടിട്ടാണ് ബജറ്റ് അവതരിപ്പിക്കുക. സ്വപ്‌ന ബജറ്റ് ആയിരിക്കില്ല,’ കെ. എന്‍ ബാലഗോപാല്‍ പറഞ്ഞു.

Updating…

Content Highlight: K.N. Balagopal presents the state budget for 2026-2027

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more