| Saturday, 27th June 2020, 9:31 am

വെല്‍ഫയര്‍ പാര്‍ട്ടി ക്യാംപെയ്ന്‍ ഉദ്ഘാടനം ചെയ്ത് കെ. മുരളീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വെല്‍ഫയര്‍ പാര്‍ട്ടി- മുസ്‌ലിം ലീഗ് കൂട്ടുകെട്ട് ചര്‍ച്ചയാകുന്നതിനിടെ വെല്‍ഫയര്‍ പാര്‍ട്ടിയുടെ ക്യാംപെയ്ന്‍ ഉദ്ഘാടനം ചെയ്ത് കെ.മുരളീധരന്‍ എംപി.

ലീഗുമായല്ല യു.ഡി.എഫുമായാണ് വെല്‍ഫെയര്‍ പാര്‍ട്ടി കൂട്ടുകെട്ട് ചര്‍ച്ചകള്‍ നടക്കുന്നതെന്ന് കഴിഞ്ഞ ദിവസം ചില ലീഗ് സംസ്ഥാന നേതാക്കള്‍ പറഞ്ഞിരുന്നു. ഇതിനു തൊട്ടുപിറകെയാണ് കെ.മുരളീധരന്‍ വെല്‍ഫെയര്‍പാര്‍ട്ടിയുടെ പരിപാടിയില്‍ പങ്കെടുത്തത്.

‘പ്രവാസികളെ കൊലക്ക് കൊടുക്കരുത് , നമ്മള്‍ തന്നെയാണ് അവര്‍’ എന്ന പ്രമേയത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി നടത്തുന്ന ക്യാംപെയ്‌നിന്റെ ജില്ലാതല ഉദ്ഘാടനമാണ് പ്രവാസി അവകാശ പത്രിക പ്രകാശനം ചെയ്തു കൊണ്ട് കെ. മുരളീധരന്‍ എം.പി നിര്‍വഹിച്ചതെന്ന് മീഡിയ സെക്രട്ടറി മുസ്തഫ പാലാഴി പറഞ്ഞു.

പ്രവാസികളുടെ മടങ്ങിവരവിന് കേന്ദ്ര-കേരള സര്‍ക്കാറുകള്‍ സൗജന്യ യാത്രയൊരുക്കണമെന്നും പുനരധിവാസത്തിന് സമഗ്ര പാക്കേജ് നടപ്പിലാക്കണമെന്നുമാണ് പത്രികയിലുള്ളത്. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് അസ്ലം ചെറുവാടി , മുസ്തഫ പാലാഴി , അയൂബ് കുറ്റിച്ചിറ , അസ്താജ് പുതിയങ്ങാടി എന്നിവര്‍ പങ്കെടുത്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more