തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്‌ക്കെതിരെ പൊലീസ് കേസ് എടുത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ സംരക്ഷിക്കുന്ന ഒരു നിലപാടും പാര്‍ട്ടിയെടുല്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍.
രാഹുല്‍ മാങ്കൂട്ടത്തിന്റെ എം.എല്‍.എ സ്ഥാനം പാര്‍ട്ടി വിചാരിച്ചാല്‍ ഒഴിവാക്കാന്‍ കഴിയില്ല. അത് സ്വയം തീരുമാനിക്കേണ്ടതാണ്. വിപ്പ് ലംഘിച്ചാലേ സഭയില്‍ നിന്ന് പുറത്താക്കാന്‍ പാര്‍ട്ടിക്ക് ആവശ്യപ്പെടാന്‍ കഴിയൂ. ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതിന് തുല്യമാണ് സസ്‌പെന്‍ഷനെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Rahul Mamkoottathil Photo: Rahul Mamkoottathil – Facebook
‘രാഹുലിന്റെ കാര്യത്തില്‍ പാര്‍ട്ടി നടപടി നേരത്തെ എടുത്തിട്ടുണ്ട്. കൂടുതല്‍ കടുത്ത നിലപാടിലേക്ക് പോകണമെങ്കില്‍ സാഹചര്യമനുസരിച്ചേ പോകാന്‍ കഴിയൂ. പാര്‍ട്ടിക്ക് ഇതില്‍ അപ്പുറം ഒന്നും ചെയ്യാന്‍ ഇല്ല. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ വിവാദത്തില്‍ ഒന്നും പറയാനില്ല. അറസ്റ്റിലേക്ക് കടക്കുമ്പോള്‍ കൂടുതല്‍ നടപടി ആലോചിക്കാം. എം.എല്‍.എ സ്ഥാനം പാര്‍ട്ടി വിചാരിച്ചാല്‍ ഒഴിവാക്കാന്‍ കഴിയില്ല.
അത് സ്വയം തീരുമാനിക്കേണ്ടതാണ്. വിപ്പ് ലംഘിച്ചാലേ സഭയില്‍ നിന്ന് പുറത്താക്കാന്‍ പാര്‍ട്ടിക്ക് ആവശ്യപ്പെടാന്‍ കഴിയൂ. ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതിന് തുല്യമാണ് സസ്‌പെന്‍ഷന്‍. സസ്‌പെന്‍ഷനില്‍ തുടരുന്നിടത്തോളം കാലം അദ്ദേഹത്തിന് പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ല. ഒരു തെരഞ്ഞെടുപ്പ് വന്നാല്‍ മത്സരിക്കാന്‍ കഴിയില്ല. സസ്‌പെന്‍ഷന്‍ ഏതാണ്ട് പുറത്താക്കുന്നതിന് തുല്യമാണ്.
പാര്‍ട്ടിയുടെ ഔദ്യോഗിക ചടങ്ങില്‍ രാഹുല്‍ പങ്കെടുക്കുന്നില്ല. നേതാക്കള്‍ക്കൊപ്പം വേദി പങ്കിടുകയും ചെയ്തിട്ടില്ല. ഇനി ഇക്കാര്യത്തില്‍ കുറെക്കൂടി സൂക്ഷ്മത പുലര്‍ത്തും. രാഹുലിന് പാര്‍ട്ടി ഒരു സംരക്ഷണവും നല്‍കില്ല. പാര്‍ട്ടി സസ്‌പെന്റ് ചെയ്ത ആള്‍ ഒളിവിലാണോ എന്നത് പാര്‍ട്ടി അന്വേഷിക്കേണ്ടതില്ല. ഇതുകൊണ്ടൊന്നും ശബരിമലയിലെ സ്വര്‍ണം കട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കില്ല. കുറ്റാരോപിതനെ സംരക്ഷിക്കുന്ന നിലപാട് പാര്‍ട്ടിക്കില്ല,’ മുരളീധരന്‍ പറഞ്ഞു.
അതേസമയം പൊലീസ് രാഹുലിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തുവിട്ടു. വിദേശത്തേക്ക് കടന്നേക്കുമെന്ന സൂചനയുള്ളതിനാല്‍ വിമാനത്താവളങ്ങളിലടക്കം ലുക്ക് ഔട്ട് നോട്ടീസിറക്കിയെന്നാണ് വിവരം. BNS 64 അധികാരത്തിന്റെ സ്വാധീനം ഉപയോഗിച്ചുള്ള ബലാത്സംഗം, BNS 89 നിര്‍ബന്ധിത ഗര്‍ഭഛിദ്രം, (ജാമ്യമില്ലാ കുറ്റം), BNS 319 വിശ്വാസ വഞ്ചന (അഞ്ച് വര്ഷം വരെ തടവ്), BNS 351 ഭീഷണിപ്പെടുത്തല്‍ (ഏഴ് വര്‍ഷം വരെ തടവ്), ഐ.ടി നിയമം 66 ഫോണിലൂടെയുള്ള ഭീഷണിപ്പെടുത്തല്‍, BNS 329 അതിക്രമിച്ച് കടക്കുക (മൂന്ന് മാസം വരെ തടവ്), BNS 116 കഠിനമായ ദേഹോപദ്രവം (ഏഴ് വര്‍ഷം തടവ്) എന്നീ ഗുരുതരമായ കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയത്.
Content Highlight: K Muraleedharan says Congress will not provide any protection to Rahul Mamkootatil in sexual harassment complaint