| Sunday, 22nd June 2014, 1:20 pm

ഉദ്യോഗസ്ഥര്‍ തമ്മിലടിക്കുന്നത് ആര്‍ക്കും നല്ലതല്ല, ചേരിപ്പോര് പരിഹരിക്കണമെന്നും മുരളീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ ചേരിപ്പോരിന് ഉടന്‍ പരിഹാരം കാണണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.എല്‍.എ. സര്‍ക്കാര്‍ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കാതെ പരസ്പരം പഴിചാരി ഉദ്യോഗസ്ഥര്‍ തമ്മിലടിക്കുന്നത് ആര്‍ക്കും ഭൂഷണമല്ല. ഈ ചേരിപ്പോര് ഉടന്‍ പരിഹരിക്കണം. ചീഫ് സെക്രട്ടറിയെക്കുറിച്ച് പ്രതിപക്ഷ നേതാവിന് പരാതി ഉണ്ടെങ്കില്‍ കാടടച്ച് വെടിവയ്ക്കാതെ അത് രേഖാമൂലം എഴുതി നല്‍കുകയാണ് വേണ്ടത്- മുരളീധരന്‍ പറഞ്ഞു.

ചീഫ് സെക്രട്ടറി ഭരത് ഭൂഷണെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഐ.എ.എസ് അസോസിയേഷനില്‍ ഭിന്നത ഉണ്ടായതിനെ തുടര്‍ന്ന സാഹചര്യത്തിലാണ് മുരളീധരന്റെ അഭിപ്രായപ്രകടനം.

Latest Stories

We use cookies to give you the best possible experience. Learn more