| Friday, 20th November 2026, 3:34 pm

സേനയില്‍ ചരിത്രം കുറിച്ച് രാഹുല്‍; ലങ്കന്‍ സിംഹത്തെ വെട്ടി ടെസ്റ്റ് ചരിത്രത്തില്‍ രണ്ടാമന്‍!

ശ്രീരാഗ് പാറക്കല്‍

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം ബാസിന്‍ റിസേര്‍വില്‍ നടക്കുകയാണ്. മത്സരത്തിലെ രണ്ടാം ദിവസം അവസാനിച്ചപ്പോള്‍ ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്. ആദ്യ ഇന്നിങ്‌സില്‍ ന്യൂസിലാന്‍ഡ് 368 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി ക്രീസില്‍ തുടരുന്നത് ദേവ്ദത്ത് പടിക്കലും കെ.എല്‍. രാഹുലുമാണ്. പടിക്കല്‍ 35 പന്തില്‍ 16 റണ്‍സും രാഹുല്‍ 115 പന്തില്‍ 52 റണ്‍സും നേടിയാണ് നിലയുറപ്പിച്ചത്. നേരിട്ട 99ാം പന്തിലാണ് രാഹുല്‍ അര്‍ധ സെഞ്ച്വറി നേടിയത്.

ക്ലാസിക് പ്രകടനത്തിന് പിന്നാലെ ഒരു കിടിലന്‍ റെക്കോഡും രാഹുല്‍ സ്വന്തമാക്കിയിരിക്കുകയാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഏഷ്യന്‍ ഓപ്പണര്‍ എന്ന നിലയില്‍ സേന രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടിയ രണ്ടാമത്തെ താരം എന്ന നേട്ടമാണ് രാഹുല്‍ സ്വന്തമാക്കിയത്.

ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഏഷ്യന്‍ ഓപ്പണര്‍ എന്ന നിലയില്‍ സേന രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടിയവര്‍

താരം, എണ്ണം എന്ന ക്രമത്തില്‍

സുനില്‍ ഗവാസ്‌കര്‍ (ഇന്ത്യ) – 19

കെ.എല്‍. രാഹുല്‍ (ഇന്ത്യ) – 13*

ദിമുത് കരുണരത്നെ (ശ്രീലങ്ക) – 12

സയിദ് അന്‍വര്‍ (പാകിസ്ഥാന്‍) – 10

വീരേന്ദര്‍ സെവാഗ് (ഇന്ത്യ) – 10

തമീം ഇഖ്ബാല്‍ (പാകിസ്ഥാന്‍) – 10

ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത് യശസ്വി ജെയ്‌സ്വാളിനെയാണ്. 89 പന്തില്‍ 85 റണ്‍സാണ് താരം നേടിയത്. 16 ഫോറുകള്‍ ഉള്‍പ്പെടെയായിരുന്നു താരത്തിന്റെ ബാറ്റിങ് പ്രകടനം.

ആദ്യ ഇന്നിങ്‌സില്‍ ഹെന്റി നിക്കോള്‍സിന്റെയും ഗ്ലെന്‍ ഫിലിപ്‌സിന്റെയും സെഞ്ച്വറി കരുത്തിലാണ് താരം കിവീസ് സ്‌കോര്‍ ഉയര്‍ത്തിയത്. 335 പന്തില്‍ നിന്ന് 21 ഫോറുകള്‍ ഉള്‍പ്പെടെ 175 റണ്‍സാണ് നിക്കോള്‍ സ് നേടിയത്.

ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ നാല് വിക്കറ്റ് നേടി മിന്നും പ്രകടനം കാഴ്ചവെച്ചു. അന്‍ഷുല്‍ കാംബോജ് രണ്ട് വിക്കറ്റ് നേടിയപ്പോല്‍ ആകാശ് ദീപ് മൂന്ന് വിക്കറ്റ് നേടിയാണ് തിളങ്ങിയത്. പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റാണ് നേടിയത്.

Content Highlight: K.L Rahul In Great Record Achievement In SENA Test As Opener

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more