ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ തകര്‍പ്പന്‍ വിജയമാണ് ദല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയത്. സ്വന്തം തട്ടകമായ അരുണ്‍ ജെയ്റ്റിലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ദല്‍ഹിയുടെ വിജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 194 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ദല്‍ഹി നാല് പന്തുകള്‍ ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സ് നേടി വിജയിക്കുകയായിരുന്നു. ഇതോടെ ടീം തങ്ങളുടെ പോയിന്റ് 12 ആക്കി ഉയര്‍ത്തി.
മത്സരത്തില്‍ ദല്‍ഹിക്ക് വേണ്ടി മികച്ച പ്രകടനമാണ് ഓപ്പണറും വിക്കറ്റ് കീപ്പറുമായ കെ.എല്‍. രാഹുല്‍ കാഴ്ചവെച്ചത്. 42 പന്തില്‍ മൂന്ന് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 56 റണ്‍സാണ് താരം നേടിയത്. ഇതോടെ ഐ.പി.എല്ലിന്റെ ഈ സീസണില്‍ 500+ റണ്‍സ് നേടാനും രാഹുലിന് സാധിച്ചു.
ഈ നേട്ടത്തിന് പുറമെ ഒരു കിടിലന്‍ റെക്കോഡ് സ്വന്തമാക്കനും താരത്തിന് സാധിച്ചിരിക്കുകയാണ്. ഐ.പി.എല്‍ സീസണുകളില്‍ ഏറ്റവും കൂടുതല്‍ തവണ 500 റണ്‍സ് നേടുന്ന വിക്കറ്റ് കീപ്പറാകാനാണ് രാഹുലിന് സാധിച്ചത്. ഈ നേട്ടത്തില്‍ സ്വന്തം റെക്കോഡ് തിരുത്തിയാണ് രാഹുല്‍ മുന്നേറിയത്.
കെ.എല്‍. രാഹുല്‍ – 5
ക്വിന്റണ്‍ ഡി കോക്ക് – 3
ജോസ് ബട്‌ലര്‍ – 2
ദിനേശ് കാര്‍ത്തിക് – 1
റിഷബ് പന്ത് – 1
റോബിന്‍ ഉത്തപ്പ – 1
സഞ്ജു സാംസണ്‍ – 1
മാത്രമല്ല ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ തവണ 500+ സ്‌കോര്‍ നേടുന്ന രണ്ടാമത്തെ താരമാകാനും രാഹുലിന് സാധിച്ചിരിക്കുകയാണ്. ഈ നേട്ടത്തില്‍ ഒന്നാമന്‍ വിരാട് കോഹ്‌ലിയാണ്. എട്ടാം തവണയാണ് രാഹുല്‍ 500+ റണ്‍സ് നേടുന്നത്. നിലവില്‍ സീസണില്‍ 13 മത്സരങ്ങളില്‍ നിന്ന് 44.42 എന്ന ആവറേജില്‍ 533 റണ്‍സാണ് താരം നേടിയത്.
അതേസമയം മത്സരത്തില്‍ രാഹുലിന് പുറമെ വേണ്ടി സ്‌കോര്‍ ഉയര്‍ത്തിയത് അഭിഷേക് പോരലാണ്. 31 പന്തില്‍ 51 റണ്‍സാണ് താരം നേടിയത്. ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍ പുറത്താകാതെ 18 പന്തില്‍ 38 റണ്‍സ് നേടി മികവ് പുലര്‍ത്തി.
രാജസ്ഥാന് വേണ്ടി ധ്രുവ് ജുറേല്‍ (53), ക്യാപ്റ്റന്‍ റിയാന്‍ പരാഗ് (51), എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. യുവതാരം വൈഭവ് സൂര്യവംശി 46 റണ്‍സും നേടിയരുന്നു.
Content Highlight: K.L Rahul In Great Record Achievement In IPL As Wicket Keeper