| Thursday, 9th April 2026, 4:08 pm

ഒന്നല്ല, സ്വന്തമാക്കിയത് രണ്ട് കിടിലന്‍ നേട്ടം; പരാജയത്തിലും തലയുയര്‍ത്തി രാഹുല്‍

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ ഒറ്റ റണ്‍സിന് പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റന്‍സിന് സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയിരുന്നു. ദല്‍ഹിയുടെ ഹോം ഗ്രൗണ്ടായ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടൈറ്റന്‍സ് ഉയര്‍ത്തിയ 211 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ക്യാപ്പിറ്റല്‍സിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

ക്യാപ്പിറ്റല്‍സിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് കെ.എല്‍. രാഹുലാണ്. 52 പന്തില്‍ നാല് സിക്‌സും 11 ഫോറും ഉള്‍പ്പെടെ 92 റണ്‍സാണ് രാഹുല്‍ അടിച്ചെടുത്തത്. 176.92 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

ഇതോടെ ഒരു കിടിലന്‍ റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ തവണ 90+ സ്‌കോര്‍ നേടുന്ന വിക്കറ്റ് കീപ്പറാകാനാണ് രാഹുലിന് സാധിച്ചത്. ടി-20യില്‍ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാകാനും രാഹുലിന് കഴിഞ്ഞു.

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ തവണ 90+ സ്‌കോര്‍ നേടുന്ന വിക്കറ്റ് കീപ്പര്‍

കെ.എല്‍. രാഹുല്‍ – 8

ജോസ് ബട്‌ലര്‍ – 3

ക്വിന്റണ്‍ ഡി കോക്ക് – 3

റിഷബ് പന്ത് – 3

ടി-20യില്‍ ഒരു വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ തവണ 90+ സ്‌കോര്‍ നേടുന്ന താരം

ക്വിന്റണ്‍ ഡി കോക്ക് – 12

കെ.എല്‍ രാഹുല്‍ – 8

ഇഷാന്‍ കിഷന്‍ – 7

നിക്കോളാസ് പൂരന്‍ – 7

കമ്രാന്‍ അക്മല്‍ – 7

മത്സരത്തില്‍ ഡേവിഡ് മില്ലര്‍ (20 പന്തില്‍ പുറത്താകാതെ 41), പാതും നിസങ്ക (24 പന്തില്‍ 41) എന്നിവരുടെ കരുത്തില്‍ പൊരുതിയെങ്കിലും പരാജയമേറ്റുവാങ്ങുകയായിരുന്നു ദല്‍ഹി.

അതേസമയം ശുഭ്മന്‍ ഗില്‍ (45 പന്തില്‍ 70), വാഷിങ്ടണ്‍ സുന്ദര്‍ (32 പന്തില്‍ 55), ജോസ് ബട്ലര്‍ (27 പന്തില്‍ 52) എന്നിവരുടെ കരുത്തിലാണ് ടൈറ്റന്‍സ് മികച്ച സ്‌കോറിലെത്തിയത്.

ഈ വിജയത്തോടെ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തെത്താനും ടൈറ്റന്‍സിന് സാധിച്ചു. മൂന്ന് മത്സരത്തില്‍ നിന്നും രണ്ട് തോല്‍വിയും ഒരു വിജയവുമായി രണ്ട് പോയിന്റാണ് ടീമിനുള്ളത്.

ഏപ്രില്‍ 12നാണ് ടൈറ്റന്‍സ് തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങുന്നത്. എകാന സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീം ലഖ്‌നൗ സൂപ്പര്‍ ജയന്റ്സാണ് എതിരാളികള്‍.

Content Highlight: K.L Rahul In Great Record Achievement In IPL And T-20 Cricket

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more