| Sunday, 15th February 2026, 12:42 pm

ഒരിടത്ത് ലോകകപ്പ് ആവേശമാകുമ്പോള്‍ രഞ്ജിയില്‍ രാഹുല്‍ തകര്‍ക്കുകയാണ് മക്കളെ...!

ശ്രീരാഗ് പാറക്കല്‍

രഞ്ജി ട്രോഫി സെമി ഫൈനല്‍ മത്സരത്തില്‍ കര്‍ണാടകയും ഉത്തരാഖണ്ഡും തമ്മില്‍ ഏറ്റുമുട്ടുകയാണ്. എകാനാ ക്രിക്കറ്റ് സ്റ്റേഡിയം ബി ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഉത്തരാഖണ്ഡ് കര്‍ണാടകയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിലവില്‍ മത്സരം ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 133റണ്‍സാണ് കര്‍ണാടക നേടിയത്.

തുടക്കത്തില്‍ തന്നെ ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെ അഞ്ച് റണ്‍സിന് കര്‍ണാടകയ്ക്ക് നഷ്ടമായി. ആദിത്യ റാവത്തിന്റെ പന്തിലാണ് താരം മടങ്ങിയത്. തുടര്‍ന്ന് ഓപ്പണര്‍ കെ.എല്‍. രാഹുലും ക്യാപ്റ്റന്‍ ദേവ്ദത്ത് പടിക്കലുമാണ് ടീമിനെ മുന്നോട്ട് കൊണ്ടുപോകുന്നത്. ഇരുവരും അര്‍ധ സഞ്ച്വറി നേടിയാണ് ക്രീസില്‍ തുടരുന്നത്. 65 പന്തില്‍ നിന്ന് ഒരു സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 50 റണ്‍സാണ് പടിക്കല്‍ നേടിയത്.

98 പന്തില്‍ നിന്ന് ഒരു സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 57 റണ്‍സാണ് രാഹുല്‍ നേടിയത്. തുടര്‍ച്ചായ ഫിഫ്റ്റി പ്ലസ് സ്‌കോറുമായാണ് രാഹുല്‍ മിന്നും പ്രകടനം തുടരുന്നത്. പഞ്ചാബിനെതിരായ നിര്‍ണായക മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ 59 റണ്‍സാണ് രാഹുല്‍ നേടിയത്.

തുടര്‍ന്ന് ക്വാര്‍ട്ടര്‍ ഫൈനലില്‍ മുംബൈക്കെതിരെ ആദ്യ ഇന്നിങ്‌സില്‍ 130 റണ്‍സ് നേടി രാഹല്‍ മാച്ച് വിന്നിങ് പ്രകടനവും പുറത്തെടുത്തു. നിലവില്‍ ഉത്തരാഖണ്ഡിനെതിരെയും അര്‍ധ സെഞ്ച്വറിയുമായി കുതിക്കുകയാണ് രാഹുല്‍.

ഒരു ഭാഗത്ത് ലോകകപ്പ് ആവേശത്തിലാകുമ്പോളാണ് രഞ്ജിയില്‍ അധികമാരും അറിയപ്പെടാതെ പോകുന്ന രാഹുലിന്റെ ക്ലാസിക് ഇന്നിങ്‌സ് അരങ്ങേറുന്നത്. തങ്ങളുടെ ഒമ്പതാം കിരീടം ലക്ഷ്യം വെച്ചാണ് കര്‍ണാടക മുന്നേറുന്നത്. അതിനാല്‍ തന്നെ നിര്‍ണായക മത്സരത്തില്‍ ടീമിനെ വലിയ സ്‌കോറിലേക്ക് എത്തിക്കാന്‍ രാഹുലിനും പടിക്കലിനും സാധിക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

അതേസമയം മറ്റൊരു സെമി ഫൈനലില്‍ ബംഗാള്‍ ജമ്മു കശ്മീരിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്.

Content Highlight: K.L Rahul In Great Performance In Ranji Trophy 2025-2026 Semi Final

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more