| Wednesday, 11th March 2020, 1:43 pm

'ആനമണ്ടത്തരമാണ് അയാള്‍ ചെയ്തത്, ആവശ്യം കഴിയുമ്പോള്‍ വലിച്ചെറിയുന്നത് കാണാം'; ജ്യോതിരാദിത്യ സിന്ധ്യയെ വിമര്‍ശിച്ച് നാരായണസ്വാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിയില്‍ പ്രതികരണവുമായി പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി.

സിന്ധ്യയിലൂടെ സംസ്ഥാനത്തെ ഭരണം പിടിച്ചെടുക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്നും സിന്ധ്യ ബി.ജെ.പി ഒരുക്കിയ കെണിയില്‍ പെട്ടുപോയെന്നും നാരായണ സ്വാമി പറഞ്ഞു.

”കര്‍ണാടകയില്‍ പ്രയോഗിച്ച അതേ തന്ത്രമാണ് ബി.ജെ.പി മധ്യപ്രദേശിലും പ്രയോഗിക്കുന്നത്. ഇത് ജനാധിപത്യത്തെ കൊല ചെയ്യലാണ്. സിന്ധ്യ കെണിയില്‍ പെട്ടുപോയി. ആന മണ്ടത്തരമാണ് ചെയ്തിരിക്കുന്നതെന്ന തിരിച്ചറിവ് വൈകാതെ അയാള്‍ക്ക് വരും. ആവശ്യം കഴിഞ്ഞാല്‍ ബി.ജെ.പി സിന്ധ്യയെ വലിച്ചെറിയും. കമല്‍ നാഥ് ഭൂരിപക്ഷം തെളിയിക്കുമെന്ന് എനിക്ക് ഉറപ്പാണ്,” നാരായണ സ്വാമി പറഞ്ഞു.

ജ്യോതിരാദിത്യ സിന്ധ്യയും 21 എം.എല്‍.എമാരുടെയും രാജി വെച്ചതോടെ കോണ്‍ഗ്രസില്‍പ്രതിസന്ധി രൂക്ഷമായിരുന്നു.

എം.എല്‍.എമാര്‍ രാജിവെച്ചതോടെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി. 230 അംഗ നിയമസഭയില്‍ നിലവില്‍ 228 എം.എല്‍.എമാരാണുള്ളത്. 22 എം.എല്‍.എമാര്‍ രാജിവെച്ചതോടെ നിലവില്‍ 206 ആണ് നിയമസഭയിലെ അംഗബലം.

ഭൂരിപക്ഷം തെളിയിക്കാന്‍ 104 പേരുടെ പിന്തുണയാണ് കമല്‍നാഥ് സര്‍ക്കാരിന് വേണ്ടത്. എം.എല്‍.എമാര്‍ രാജിവെച്ചതോടെ 92 കോണ്‍ഗ്രസ് എം.എല്‍.എമാരാണ് കമല്‍നാഥ് സര്‍ക്കാരിനൊപ്പമുള്ളത്. രണ്ട് ബി.എസ്.പി എം.എല്‍.എമാരുടേയും ഒരു എസ്.പി എം.എല്‍.എയുടേയും നാല് സ്വതന്ത്രരുടേയും പിന്തുണ കൂടി കമല്‍നാഥിന് നിലവിലുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more